Advertisement

കാലവര്‍ഷം കനത്തു; ആലപ്പുഴയുടെ തീരത്ത് കടല്‍ ക്ഷോഭം രൂക്ഷം

July 20, 2019
Google News 0 minutes Read

കാലവര്‍ഷം കനത്തതിനൊപ്പം ആലപ്പുഴയുടെ തീരത്ത് കടല്‍ക്ഷോഭവും രൂക്ഷമായി. ആറാട്ടുപുഴയിലും , കാട്ടൂരിലും ദുരിതാശ്വാസക്യാസ്മ്പുകള്‍ തുറന്നിട്ടുണ്ട്. കടല്‍ഭിത്തിയില്ലാത്ത തീരമേഖലയില്‍ കടലാക്രമണം വ്യാപകനാശം വിതയ്ക്കുകയാണ്. ഇതേസമയം കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതോടെ കുട്ടനാട് അപ്പര്‍കുട്ടനാടന്‍ മേഖല വെള്ളപൊക്കഭീഷണിയിലാണ്.

രണ്ടുദിവസമായി പെയ്യുന്ന ശക്തമായ മഴയ്ക്കൊപ്പം ആലപ്പുഴയില്‍ കടല്‍ ക്ഷോഭം
നാശം വിതയ്ക്കുകയാണ്. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുറക്കാട്, കരൂര്‍, ഒറ്റമശ്ശേരി
തുമ്പോളി തുടങ്ങിയ മേഖലകളിലാണ് കടലാക്രമണം രൂക്ഷം. ഇവിടങ്ങളില്‍ ശക്തമായ കടല്‍ ഭിത്തി ഇല്ലാത്തതാണ് നാഷനഷ്ടം കൂടാന്‍ കാരണം.

ആറാട്ടുപുഴ പഞ്ചായത്തിലെ നല്ലാണിക്കല്‍ എല്‍പി സ്‌കൂളില്‍ ദുരിതാശ്വാസക്യാമ്പ് തുറന്നിട്ടുണ്ട്. വീടുകളില്‍ കടല്‍വെള്ളവും ചെളിയും കയറിയതോടെയാണ് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്. തീരദേശ പാതയിലേക്ക് ഇപ്പോഴും ഭീമന്‍ തിരമാലകള്‍ അടിച്ചു കയറുകയാണ്. നുറുകണക്കിന് വീടുകള്‍ ഏതുനിമിഷവും കടലെടുക്കാവുന്ന അവസ്ഥയില്‍ കഴിയുകയാണ്. അതേ സമയം ജില്ലയില്‍ ഇന്ന് യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു എങ്കിലും മഴയ്ക്ക് കാര്യമായ കുറവുണ്ടായിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here