വാക്കയിൽ ക്രിക്കറ്റ് കളിച്ച് സോൾഷേർ; കാരിക്കിന്റെ കിടിലൻ ക്യാച്ചിൽ ഔട്ട്: വീഡിയോ

ഓസ്ട്രേലിലയിലെ വാക്ക സ്റ്റേഡിയത്തിൽ ക്രിക്കറ്റ് കളിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണർ സോൾഷേർ. ബാറ്റ് ചെയ്യുന്ന സോൾഷേറിൻ്റെ വീഡിയോ തങ്ങളുടെ ട്വിറ്റർ ഹൻഡിലിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ പുറത്തു വിട്ടിട്ടുണ്ട്.

16 സെക്കൻഡുകൾ മാത്രമാണ് വീഡിയോയുടെ ദൈർഘ്യം. പന്ത് സോൾഷേർ അടിച്ചകറ്റുന്നുണ്ടെങ്കിലും മാഞ്ചസ്റ്റർ ഫസ്റ്റ് ടീം കോച്ചായ മൈക്കൽ കാരിക്ക് ഒറ്റക്കൈ കൊണ്ട് അത് ക്യാച്ചെടുത്ത് സോൾഷേറിനെ പുറത്താക്കുകയാണ്. വീഡിയോ നവ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top