അന്നവിടെ ഒരു താരത്തിനെ അഭിമുഖം ചെയ്യാൻ പോയി; ഇന്ന് അതിഥിയായി പോയി: 11 വർഷം പഴക്കമുള്ള കഥ പറഞ്ഞ് ആസിഫ് അലി

asif ali

11 വർഷങ്ങൾക്കു മുൻപ് ഒരു താരത്തിനെ ഇൻ്റർവ്യൂ ചെയ്യാൻ പോയ താൻ ഇന്നവിടെ അതിഥിയായി പോയ അനുഭവം പങ്കു വെച്ച് നടൻ ആസിഫ് അലി. മാതൃഭൂമി ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലൂടെയാണ് വർഷങ്ങൾക്ക് മുൻപ് അവതാരകനായി എത്തിയ കോളേജിൽ അതിഥിയായി എത്തിയ സംഭവത്തെ കുറിച്ച് ആസിഫ് വെളിപ്പെടുത്തിയത്.

ചങ്ങനാശ്ശേരി അസംഷ്ൻ കോളേജിലായിരുന്നു 11 കൊല്ലങ്ങൾക്കു മുൻപ് ആസിഫ് ഒരു താരത്തെ ഇൻ്റർവ്യൂ ചെയ്യാനായി പോയത്. പിന്നീട് വർഷങ്ങൾക്ക് ശേഷം ഇതേ കോളേജിൽ അതിഥിയായി എത്തുകയായിരുന്നു. ടിവി അവതാരകനായിരിക്കെയായിരുന്നു അന്നത്തെ ഇൻ്റർവ്യൂ. കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയുടെ പ്രമോഷൻ്റെ ഭാഗമായാണ് ആസിഫ് അവിടെ അതിഥിയായി പോയത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More