‘കാക്കി ഊരിയാൽ എല്ലാവരും സാധാരണ മനുഷ്യർ’; പൊലീസിനെ രൂക്ഷമായി വിമർശിച്ച് കെ സുധാകരൻ

K.Sudhakaran

സംസ്ഥാന പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് മുതിർന്ന നേതാവും എംപിയുമായ കെ സുധാകരൻ. കാക്കി ഊരിയാൽ എല്ലാവരും സാധാരണ മനുഷ്യരാണെന്ന് ഓർക്കണമെന്നും കെഎസ്‌യുവിനോട് രാഷ്ട്രീയ വൈരാഗ്യം കാണിച്ചാൽ തിരിച്ചടിക്കാൻ മടിക്കില്ലെന്നും സുധാകരൻ പറയുന്നു. എവിടെവെച്ചും കൈകാര്യം ചെയ്യാൻ കെഎസ്‌യുവിന് സാധിക്കുമെന്നും കെ സുധാകരൻ മുന്നറിയിപ്പ് നൽകി.

കെ.എസ്.യു സമരത്തെ അടിച്ചമർത്താനുള്ള പൊലീസ് ശ്രമം വിലപ്പോകില്ല. കെഎസ്‌യുവിനെതിരെ പൊലീസ് തിരിയുന്നത് സേനയ്ക്ക് ഗുണം ചെയ്യില്ലെന്നും സുധാകരൻ പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷത്തിന്റേയും പരീക്ഷാ ക്രമക്കേടിന്റേയും പശ്ചാത്തലത്തിൽ പരിഹാരം ആവശ്യപ്പെട്ട് കെഎസ്‌യു നടത്തുന്ന സമരത്തെ അടിച്ചമർത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്നും സുധാകരൻ ആരോപിച്ചു.

സെക്രട്ടേറിയറ്റിന് മുന്നിൽ തുടങ്ങി സംസ്ഥാനം ഒട്ടാകെ കെഎസ്‌യു വ്യാപിപ്പിച്ച സമരം കോൺഗ്രസ് ഏറ്റെടുക്കം. കെഎസ്‌യുവിനോട് രാഷ്ട്രീയ വൈരാഗ്യം കാണിച്ചാൽ തിരിച്ചടിക്കാൻ മടിക്കില്ല. മനുഷ്യത്വമില്ലാത്ത മുഖ്യമന്ത്രി പറയുന്നത് കേട്ട് കെഎസ്‌യുവിനെ അക്രമിക്കാൻ പൊലീസ് തയാറാകരുതെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top