ഗിരീഷ് പുത്തഞ്ചേരിയുടെ അവസാന വരികൾ; ‘ഫൈനൽസി’ലെ ഗാനം പുറത്തിറങ്ങി

അന്തരിച്ച ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി അവസാനമായി എഴുതിയ ഗാനം പുറത്തിറങ്ങി. പാട്ടിൻ്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. രഞ്ജിത്തിന്റെ അവതാരികയോട് കൂടി ഗാനം റിലീസായത്.

‘ഫൈനൽസ്’ എന്ന ചിത്രത്തിലൂടെയാണ് ഗിരീഷ് പുത്തഞ്ചേരിയുടെ അവസാന വരികൾ പ്രേക്ഷകരിൽ എത്തുന്നത്. കൈലാസ് മേനോൻ ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് ശ്രീനിവാസനാണ്.

ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിംപിക്സിൽ പങ്കെടുക്കുന്ന പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് ഫൈനൽസ്. ചിത്രത്തിൽ ആലിസ് എന്ന സൈക്ലിംഗ് താരമായിട്ടാണ് രജിഷ എത്തുന്നത്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസ് ചിത്രം നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പിആർ അരുൺ ആണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top