വോട്ടു ബോധവല്‍ക്കരണ പോസ്റ്ററിൽ നിര്‍ഭയ കേസ് പ്രതിയും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്റർ വിവാദത്തില്‍

വോട്ടു ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ പോസ്റ്റര്‍ വിവാദത്തില്‍. പഞ്ചാബ് തെരഞ്ഞെടുപ്പു കമ്മീഷന്റെ വോട്ടു ബോധവല്‍കരണ പോസ്റ്ററാണ് വ്യാപകമായി വിമർശിക്കപ്പെടുന്നത്. പോസ്റ്ററിൽ ഡൽഹി നിർഭയ കൂട്ടബലാല്‍സംഗക്കേസിലെ പ്രതിയുടെ ചിത്രം ഉള്‍പ്പെട്ടതാണ് വിവാദമായത്.
ഹോഷിയാര്‍പൂരിലാണ് തെരഞ്ഞെടുപ്പു കമ്മീഷൻ്റെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. രണ്ടു പ്രമുഖ വ്യക്തികള്‍ക്കൊപ്പം, നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി മുകേഷ് സിംഗിന്റെ ചിത്രവും ഉള്‍പ്പെടുന്നതാണ് പോസ്റ്റര്‍.
വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കാന്‍ ഉദ്ദേശിച്ചാണ് പോസ്റ്റര്‍ ഇറക്കിയത്. എന്നാല്‍ ചിത്രം മാറിപ്പോയതു മൂലം പഞ്ചാബ് തെരഞ്ഞെടുപ്പു കമ്മിഷന്‍ രൂക്ഷവിമര്‍ശനം നേരിടുകയാണ്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here