Advertisement

ഇനി ഋഷഭ് പന്താണ് ഭാവി; കെഎസ് ഭരതും പരിഗണയിൽ: സഞ്ജുവിന്റെ ദേശീയ ടീം മോഹം പൊലിയുന്നു

July 21, 2019
1 minute Read

ഭാവിയിൽ ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെയാണ് പരിഗണിക്കുന്നതെന്ന് ഇന്ത്യൻ ടീം ചീഫ് സെലക്ടർ എംഎസ്കെ പ്രസാദ്. മൂന്ന് ഫോർമാറ്റുകളിലും പന്താവും ഇന്ത്യയുടെ ഭാവിയെന്നും ആന്ധ്രയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കെഎസ് ഭരതിനാണ് രണ്ടാമൂഴമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ മലയാളി താരം സഞ്ജു സാംസണിൻ്റെ ദേശീയ ടീം മോഹങ്ങളാണ് പൊലിഞ്ഞത്.

“ഭാവിയിലെ എല്ലാ ഫോർമാറ്റുകളിലുള്ള മത്സരങ്ങളിൽ ഋഷഭ് പന്ത് കളിക്കും. അതുകൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ വർക്ക് ലോഡ് ശ്രദ്ധിക്കേണ്ടതുണ്ട്. വൃദ്ധിമാൻ സാഹയും കെഎസ് ഭരതും ചില അവസരങ്ങളിൽ പരിഗണിക്കപ്പെടും. വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ റിസർവ് കീപ്പറായി ഭരതിനെ ഉൾപ്പെടുത്താമായിരുന്നു. സീനിയർ ക്രിക്കറ്റർമാർ ആരെങ്കിലും പരിക്കായി പുറത്തു പോയാൽ അദ്ദേഹത്തെ പരിഗണിക്കും.”- പ്രസാദ് പറഞ്ഞു.

2020ൽ ഓസ്ട്രേലിയയിൽ വെച്ച് നടക്കുന്ന ടി-20 ലോകകപ്പ് ടീമിലേക്കുള്ള തിരഞ്ഞെടുപ്പും വരും സീരീസുകളിൽ നടക്കും. അതുകൊണ്ട് തന്നെ ടീമിൽ ഇടം നേടാൻ കഴിയാത്തത് സഞ്ജുവിന് വലിയ തിരിച്ചടിയാകും. റിസർവ് വിക്കറ്റ് കീപ്പർ പരിഗണനയിലേക്ക് പോലും തിരഞ്ഞെടുക്കപ്പെടാത്തതിനാൽ ഇനി സഞ്ജുവിന് ദേശീയ ടീമിലേക്കുള്ള വരവ് ബുദ്ധിമുട്ടായേക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top