സമാജ്‌വാദി പാർട്ടി എംപി അസം ഖാനെതിരെ മൂന്ന് ഭൂമി കൈയേറ്റ കേസുകൾ കൂടി

ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി എം പി അസം ഖാനെതിരെ മൂന്ന് ഭൂമി കൈയേറ്റ കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ അസം ഖാൻ പ്രതിയായ ഭൂമി കൈയേറ്റ കേസുകളുടെ എണ്ണം ഇരുപത്തിയാറായി.
പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് കൈയേറ്റമെന്ന പരാതികൾ പ്രത്യേക അന്വേഷണസംഘത്തിന് വിട്ടതായി റാംപുർ എസ് പി അജയ് പാൽ ശർമ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ തോൽപ്പിച്ചതിന്റെ രാഷ്ട്രീയ വൈരാഗ്യമാണ് കേസുകൾക്ക് പിന്നിലെന്നാണ് അസം ഖാന്റെ ആരോപണം.
2012-17 കാലഘട്ടത്തിൽ ഉത്തർപ്രദേശ് കാബിനറ്റ് മന്ത്രിയെന്ന നിലയിൽ അധികാര ദുർവിനിയോഗം നടത്തി കർഷകഭൂമിയും 5000 ഹെക്ടർ വരുന്ന ഭൂമിയും വ്യാജരേഖകൾ ഉപയോഗിച്ചു തട്ടിയെടുത്തതായി റവന്യു വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടുകളുടെ കടുത്ത വിമർശകനായ അസം ഖാനെതിരെയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് സമാജ്‌വാദി പാർട്ടി പ്രദേശിക ഘടകം പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here