പ്രണയബന്ധം വിലക്കി; ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു

പ്രണയബന്ധം വിലക്കിയതിൻ്റെ പേരിൽ പേരിൽ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് തലയ്ക്കടിച്ചു കൊലപ്പെടുത്തി. തേനി തേവാരം മേട്ടുപ്പെട്ടിയിൽ ചെല്ലത്തുരയാണ് (49) കൊല്ലപ്പെട്ടത്. ഭാര്യ ജലീന (42), പണ്ണപ്പുറം സ്വദേശി സുധാകർ (29) എന്നിവർ പിടിയിലായി.

ഉറക്കത്തിലായിരുന്നപ്പോഴാണ് കൊല നടത്തിയതെന്നു ജലീന പൊലീസിനോടു പറഞ്ഞു. കല്ലുകൊണ്ട് തലക്കിടിച്ചായിരുന്നു കൊലപാതകം. 17 വർഷം മുൻപ് പ്രണയ വിവാഹിതരായവരാണ് ചെല്ലത്തുരയും ജലീനയും. എന്നാൽ ഇരുവർക്കും മക്കളുണ്ടായില്ല. തുടർന്നാണ് സുധാകറുമായി ജലീന അടുപ്പത്തിലായത്. ഇതേച്ചൊല്ലി തർക്കമുണ്ടാവുകയും ചെല്ലത്തുരയോട് പിണങ്ങി ജലീന സ്വന്തം വീട്ടിലേക്ക് പോവുകയും ചെയ്തു.

വഴക്കു പറഞ്ഞു തീർത്ത് ഈയിടെ ജലീനയെ ചെല്ലത്തുര വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു. പിന്നീടും ഇവർ തമ്മിൽ വഴക്കുണ്ടായി. ഇതേതുടർന്നായിരുന്നു കൊല.

ചെല്ലത്തുര തലചുറ്റി വീണു മരിച്ചുവെന്നാണ് ജലീന ബന്ധുക്കളോടു പറഞ്ഞത്. സംശയം തോന്നിയ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിഞ്ഞത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top