ചന്ദ്രയാൻ 2 ഭ്രമണ പഥത്തിൽ; ചരിത്ര നേട്ടത്തിലേക്ക് രാജ്യം

രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 2 വിക്ഷേപണം ആദ്യഘട്ടം വിജയകരം.  ചന്ദ്രയാൻ 2 വഹിച്ചുകൊണ്ടുള്ള ജിഎസ്എൽവി മാർക്ക് 3 റോക്കറ്റ് വിജയകരമായി ആദ്യ ഭ്രമണപഥത്തിലെത്തി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ഉച്ചയ്ക്ക് 2.43 നാണ് ചരിത്രദൗത്യവുമായി ചന്ദ്രയാൻ 2 ആകാശത്തേക്ക് കുതിച്ചുയർന്നത്.    ചന്ദ്രയാൻ രണ്ടിന്റെ സഞ്ചാരം ശരിയായ പാതയിലൂടെയാണെന്നും എല്ലാം സുഗമമായി മുന്നോട്ടു പോകുന്നതായും
വിക്ഷേപണത്തിന് ശേഷം ഐഎസ്ആർഒ അറിയിച്ചു.

ചന്ദ്രയാൻ-2 വിക്ഷേപണത്തിനായുള്ള കൗണ്ട് ഡൗൺ ഇന്നലെ വൈകീട്ട് 6.43 ന് ആരംഭിച്ചിരുന്നു. നേരത്തെ ജൂലായ് 15 ന് പുലർച്ചെ 2.50 ന് വിക്ഷേപണം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് വിക്ഷേപണം മാറ്റി വെയ്ക്കുകയായിരുന്നു. ഈ തകരാർ പരിഹരിച്ചാണ് ഇത്തവണ റോക്കറ്റ് വിക്ഷേപണത്തിന് സജ്ജമാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top