ചന്ദ്രയാൻ 2 ഭ്രമണ പഥത്തിൽ; ചരിത്ര നേട്ടത്തിലേക്ക് രാജ്യം

രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 2 വിക്ഷേപണം ആദ്യഘട്ടം വിജയകരം. ചന്ദ്രയാൻ 2 വഹിച്ചുകൊണ്ടുള്ള ജിഎസ്എൽവി മാർക്ക് 3 റോക്കറ്റ് വിജയകരമായി ആദ്യ ഭ്രമണപഥത്തിലെത്തി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ഉച്ചയ്ക്ക് 2.43 നാണ് ചരിത്രദൗത്യവുമായി ചന്ദ്രയാൻ 2 ആകാശത്തേക്ക് കുതിച്ചുയർന്നത്. ചന്ദ്രയാൻ രണ്ടിന്റെ സഞ്ചാരം ശരിയായ പാതയിലൂടെയാണെന്നും എല്ലാം സുഗമമായി മുന്നോട്ടു പോകുന്നതായും
വിക്ഷേപണത്തിന് ശേഷം ഐഎസ്ആർഒ അറിയിച്ചു.
#ISRO#GSLVMkIII-M1 lifts-off from Sriharikota carrying #Chandrayaan2
Our updates will continue. pic.twitter.com/oNQo3LB38S
— ISRO (@isro) July 22, 2019
Launch of Chandrayaan 2 by GSLV MkIII-M1 Vehicle https://t.co/P93BGn4wvT
— ISRO (@isro) July 22, 2019
WATCH: L-110 ignites and the S200 rockets separate from the main rocket. #Chandrayaan2 #ISRO pic.twitter.com/q8D85SPfG2
— ANI (@ANI) July 22, 2019
ചന്ദ്രയാൻ-2 വിക്ഷേപണത്തിനായുള്ള കൗണ്ട് ഡൗൺ ഇന്നലെ വൈകീട്ട് 6.43 ന് ആരംഭിച്ചിരുന്നു. നേരത്തെ ജൂലായ് 15 ന് പുലർച്ചെ 2.50 ന് വിക്ഷേപണം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് വിക്ഷേപണം മാറ്റി വെയ്ക്കുകയായിരുന്നു. ഈ തകരാർ പരിഹരിച്ചാണ് ഇത്തവണ റോക്കറ്റ് വിക്ഷേപണത്തിന് സജ്ജമാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here