ഒറ്റപ്പാലം നഗരസഭ മോഷണക്കേസിൽ പരാതി പിൻവലിക്കുന്നതായി കൗൺസിലർ ടി ലത കോടതിയിൽ

ഒറ്റപ്പാലം നഗരസഭ മോഷണക്കേസിൽ പരാതി പിൻവലിക്കുകയാണെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു. കൗൺസിലർ ബി സുജാതക്കെതിരായ കേസ് ഒത്തുതീ രുകയാണെന്ന് പരാതിക്കാരിയായ കൗൺസിലർ ടി ലത കോടതിയിൽ പറഞ്ഞു. കേസ് വിധി പറയാൻ ഒറ്റപ്പാലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നാളത്തേക്ക് മാറ്റി.
രാവിലെ ഒറ്റപ്പാലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായ പരാതിക്കാരിയായ കൗൺസിലർ ടി ലത കേസ് തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ചു. നഷ്ടപ്പെട്ടെന്ന് പറയുന്ന പണം തനിക്ക് വീട്ടിൽ നിന്ന് തിരിച്ച് കിട്ടിയെന്നും കേസ് ഒത്തുതീർപ്പാകുകയാണെന്നും കാണിച്ച് ടി ലത സത്യവാങ്്മൂലം സമർപ്പിക്കുകയായിരുന്നു. കേസ് ഏത് ഘട്ടത്തിലും ഒത്തുതീരാമെന്ന ഹൈക്കോടതിയുടെ റൂളിംഗ് പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടി. സർക്കാർ അഭിഭാഷകനും കേസ് ഒത്തു തീരുന്നതിൽ എതിർപ്പില്ലെന്ന നിലപാടെടുത്തു.
കേസ് വിധി പറയാൻ നാളത്തേക്ക് മാറ്റിവെച്ചു. സിപിഐഎം ഒറ്റപ്പാലം ഏരിയ കമ്മറ്റിയുടെ തീരുമാനപ്രകാരമാണ് കൗൺസിലർ പരാതി പിൻവലിക്കാൻ തയ്യാറായതെന്നാണ് സൂചന. സുജാതയുടെ രാജി ഒഴിവാക്കാനുള്ള സിപിഐഎം നീക്കമായും വിലയിരുത്തലുണ്ട്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here