Advertisement

കാലവർഷക്കെടുതി; മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സൗജന്യറേഷൻ അനുവദിക്കണമെന്ന് രമേശ് ചെന്നിത്തല

July 22, 2019
0 minutes Read
ramesh chennithala

കാലവർഷക്കെടുതി മൂലം ദുരിതത്തിലായ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ അനുവദിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സർക്കാരിനോട് ആവശ്യപ്പെട്ടു. കാലാവസ്ഥ വകുപ്പ് കഴിഞ്ഞ ഒരാഴ്ചയായി പല ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിക്കുകയും കടൽക്ഷോഭം രൂക്ഷമാകുകയും ചെയ്തതോടെ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാനാകാത്ത സാഹചര്യമാണ്. ഇതോടെ തീരദേശം പട്ടിണിയിൽ കഴിയുകയാണ്.  ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് എത്രയുംവേഗം സൗജന്യറേഷൻ ലഭ്യമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top