കാസർഗോഡ് ജില്ലയിൽ ചൊവ്വാഴ്ചയും റെഡ് അലേർട്ട്

കാസർഗോഡ് ജില്ലയിൽ ചൊവ്വാഴ്ചയും റെഡ് അലേർട്ട്. കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ ഇന്ന് ജില്ലയിൽ ഓറഞ്ച് അലേർട്ട് മുന്നറിയിപ്പുണ്ട്. റെഡ് അലേർട്ട് മുന്നറിയിപ്പുണ്ടായിരുന്ന ഇന്നലെയും ജില്ലയിൽ ശക്തിയായ മഴ ലഭിച്ചു.
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം റെഡ് അലേർട്ട് നിലനിന്നിരുന്ന ഇന്നലെ ജില്ലയിൽ ഉച്ചവരെ മഴ കനത്തു തന്നെ തുടർന്നു. അതി ശക്തിയായ കാറ്റും മഴയും ജില്ലയിലെ തീരങ്ങളിൽ ശക്തമായ കടലാക്രമണത്തിനിടയാക്കി. മിക്ക പ്രദേശങ്ങളും വെള്ളം കയറിയ നിലയിലായി.
കാലവര്‍ഷം ആരംഭിച്ചത് മുതല്‍ ജില്ലയില്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ 88.78 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം മാത്രം 12 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇതുവരെ രണ്ട് വീടുകള്‍ പൂര്‍ണമായും 92 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 115 ഹെക്ടർ പ്രദേശത്തെ കൃഷിക്ക് നാശം സംഭവിച്ചു. കഴിഞ്ഞ ദിവസം മാത്രം 55.48 ഹെക്ടർ പ്രദേശത്തെ കൃഷികൾക്ക് നാശം സംഭവിച്ചു.
48 മണിക്കൂറിൽ ശക്തമായമഴയും കാറ്റും തുടരുമെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പരിഗണിച്ച് താലൂക്ക് കേന്ദ്രങ്ങളിൽ കൺട്രോൾ റൂം വില്ലേജ് ഓഫീസുകൾ എന്നിവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടും ചൊവ്വാഴ്ച റെഡ് അലർട്ടും മുന്നറിയിപ്പാണുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here