അന്താരാഷ്ട്ര കപ്പല്‍ ചാലുകളില്‍ ഗതാഗതം തടയുന്നത് നിയമ ലംഘനമെന്ന് സൗദി

അന്താരാഷ്ട്ര കപ്പല്‍ ചാലുകളില്‍ ഗതാഗതം തടയുന്നത് നിയമ ലംഘനമാണെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍. ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുത്ത ഇറാന്റെ നടപടി അന്താരാഷ്ട്ര ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഇറാന്‍ പിന്തുടരുന്ന നടപടി ആര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്നതല്ല. അന്താരാഷ്ട്ര ചട്ടങ്ങളും ചാര്‍ട്ടറുകളും ലംഘിക്കുന്ന ഇറാനെ പിന്തിരിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം നടപടി സ്വീകരിക്കണമെന്നും ആദില്‍ അല്‍ ജുബൈര്‍ ആവശ്യപ്പെട്ടു.  ബ്രിട്ടീഷ് കപ്പല്‍ സ്റ്റെ ഇംപെറോ ഇറാന്‍ പിടിച്ചെടുത്തത് എന്തടിസ്ഥാനത്തിലാണെന്ന് മന്ത്രി ചോദിച്ചു. വ്യോമ ഗതാഗതം തടസ്സപ്പെടുത്തുകയും നിരന്തരം ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. ഇത് ഇറാന്‍ തിരിച്ചറിയണമെന്നും ആദില്‍ അല്‍ ജുബൈര്‍ ട്വീറ്റ് ചെയ്തു.

ഗള്‍ഫ് മേഖലയിലെ സുപ്രധാന വ്യോമ പാതയാണ് ഹോര്‍മുസ് കടലിടുക്ക്. ഇതിന്റെ ഒരു വശത്ത് യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളും മറുവശത്ത് ഇറാനും സ്ഥിതി ചെയ്യുന്നു. കടലിടുക്കിന്‍ ഇറാനുളള സ്വാധീനമാണ് കപ്പല്‍ പിടിച്ചെടുക്കുന്നതടക്കമുളള നടപടിയിലേക്ക് നീങ്ങാന്‍ കാരണം.  വ്യോമ ഗതാഗതം തടസ്സപ്പെടുന്നത് ആഗോള എണ്ണ വ്യാപാരത്തെ ഗുരുതരമായി ബാധിക്കും. അതുകൊണ്ടുതന്നെ ഗള്‍ഫ് രാജ്യങ്ങളും അമേരിക്കയും ചേര്‍ന്ന് വ്യോമ സൈനിക സഖ്യത്തിലൂടെ ഇറാനെ നേരിടാനാണ് ആലോചിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top