റിയാദിനടുത്ത് അമേരിക്കന്‍ സേനക്ക് താവളം ഒരുങ്ങുന്നു

സൗദി തലസ്ഥാനമായ റിയാദിനടുത്ത് അമേരിക്കന്‍ സേനക്ക് താവളം ഒരുങ്ങുന്നു. മധ്യ പ്രവിശ്യയില്‍പെട്ട അല്‍ ഖര്‍ജില്‍ താവളം ഒരുക്കാനാണ് ആലോചിക്കുന്നത്. അമേരിക്കന്‍ സെന്‍ട്രല്‍ കമാന്റ് ചീഫ് അല്‍ ഖര്‍ജ് സന്ദര്‍ശിച്ച് സൈനിക താവളത്തിനുളള പ്രദേശം പരിശോധിച്ചു.
സമുദ്ര സുരക്ഷയൊരുക്കുന്നതിന് സൗദി -യുഎസ് സേനകള്‍ സംയുക്ത നിരീക്ഷണം ശക്തമാക്കും. മാത്രമല്ല ഹൊര്‍മൂസ് കടലിടുക്കില്‍ ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണി ചെറുക്കുന്നതിന് കപ്പലുകള്‍ക്ക് അകമ്പടിയും ഒരുക്കും.
അമേരിക്കന്‍ സേനക്ക് താവളമൊരുക്കുന്നതിന് യുഎസ് സെന്‍ട്രല്‍ കമാന്റ് ചീഫ് കെന്നറ്റ് മെക്കന്‍സി അല്‍ ഖര്‍ജ് സന്ദര്‍ശിച്ച് നിര്‍ദിഷ്ട സൈനിക താവള പ്രദേശം പരിശോധിച്ചു. അന്താരാഷ്ട്ര നാവിക സഖ്യത്തിന് രൂപം നല്‍കുകയാണ് അമേരിക്കയുടെ ലക്ഷ്യം. സൗദി അറേബ്യ ഇതിനെ പിന്തുണക്കും. ഹോര്‍മൂസിലൂടെ കടന്നു പോകുന്ന എണ്ണക്കപ്പലുകള്‍ക്ക് സൗദിയും സുരക്ഷ ഒരുക്കുമെന്ന് സേനാ കമാണ്ടര്‍ ജനറല്‍ പ്രിന്‍സ് ഫഹദ് ബിന്‍ തുര്‍ക്കിയും പറഞ്ഞു.
ഈ ആഴ്ച കൂടുതല്‍ യു എസ് സൈനിക ഉദ്യോഗസ്ഥരെത്തി അല്‍ ഖര്‍ജില്‍ പരിശോധന നടത്തും. വെളളിയാഴ്ച 500 യു എസ് സൈനികര്‍ ദക്ഷിണ റിയാദിലെ പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസില്‍ എത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here