ആര്‍ക്കും എളുപ്പം തിരയാവുന്ന ഡൊമൈന്‍ നെയിമുമായി യുഎഇ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ്

ആര്‍ക്കും എളുപ്പത്തില്‍ തിരയാന്‍ കഴിയുന്ന ഡൊമെന്‍ നെയിമുമായി യുഎഇയുടെ ഔദ്യോഗിക വെബ്‌സൈറ്റ്. ഇതോടെ ഒറ്റ അക്ഷരവുമായെത്തുന്ന ലോകത്തെ ആദ്യ സര്‍ക്കാര്‍ വെബ്സൈറ്റ് എന്ന ഖ്യാതിയും യുഎഇ സര്‍ക്കാരിന്റെ  വെബ്സൈറ്റിനു ലഭിച്ചു.

യുഎഇ സര്‍ക്കാറിന്റെ കീഴിലുള്ള എല്ലാ വിധ ഇ സേവനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ഈ വെബ്‌സൈറ്റിന്റെ നെയിം യുഎഇ എന്നാണ്. വെബ് സൈറ്റില്‍ ജന പങ്കാളിത്തം ഉറപ്പിക്കുന്നതിനായി ബ്ലോഗുകള്‍, സര്‍വേകള്‍, ചാറ്റ് ബോട്ട് എന്നീ സേവനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ഇതിനു പുറമേ ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് ഉള്‍പ്പടെയുള്ള സര്‍ക്കാരിന്റെ സോഷ്യല്‍ മീഡിയാ പേജുകളും യുഎഇയുടെ ഔദ്യോഗിക പേജില്‍ ലഭ്യമാണ്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More