എസ്എഫ്ഐ അക്രമത്തിൽ പ്രതിഷേധിച്ച് കൊച്ചിയിൽ സിപിഐ നടത്തിയ ഐ.ജി ഓഫീസ് മാർച്ചിൽ സംഘർഷം; ലാത്തിച്ചാർജിൽ എൽദോ എബ്രഹാം എംഎൽഎക്ക് പരിക്ക്

വൈപ്പിൻ ഗവ.കോളേജിലെ എസ്എഫ്ഐ അക്രമത്തിൽ പ്രതിഷേധിച്ച് കൊച്ചിയിൽ സിപിഐ നടത്തിയ ഐ.ജി ഓഫീസ് മാർച്ചിൽ സംഘർഷം.ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച സിപിഐ പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ലാത്തിച്ചാർജിൽ മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാമിന് പരിക്കേറ്റു.സിപിഐ ജില്ലാ നേതാക്കൾക്കും പരിക്കേറ്റിട്ടുണ്ട്.പുറത്ത് പരിക്കേറ്റ എംഎൽഎയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊച്ചി വൈപ്പിൻ ഗവ.കോളേജിൽ കഴിഞ്ഞയാഴ്ചയുണ്ടായ എസ്എഫ്ഐ-എഐഎസ്എഫ് സംഘർഷത്തിൽ രണ്ട് എഐഎസ്എഫ് യൂണിറ്റ് ഭാരവാഹികൾക്ക് മർദനമേറ്റിരുന്നു. എഐഎസ്എഫ് യൂണിറ്റ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം. പരിക്കേറ്റ എഐഎസ്എഫ് പ്രവർത്തകരെ കാണാനെത്തിയ സിപിഐ ജില്ലാ സെക്രട്ടറി പി.രാജുവിനെ ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രിയിൽ തടയുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here