Advertisement

ഷാർജ ഇന്ത്യൻ അസോസിയേഷൻ മുഖേന ഒരു വർഷത്തിനിടെ തൊഴിൽ ലഭിച്ചത് 1200 പേർക്ക്

July 24, 2019
Google News 1 minute Read

തൊഴിൽ അന്വേഷകർക്ക് ആശ്വാസം പകർന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ. അസോസിയേഷൻ മുഖേന ഒരു വർഷത്തിനിടെ 1200 പേർക്കാണ് തൊഴിൽ നൽകിയത്. യുഎഇയിലെ വിവിധ കമ്പനികൾ ഇന്ത്യൻ അസോസിയേഷനിൽ നേരിട്ടെത്തിയാണ് റിക്രൂട്മെൻറ് നടത്തുന്നത്

തൊഴിൽ തട്ടിപ്പിന്ടെ വാർത്തകൾ ദിനം പ്രതിയെന്നോണം മുന്നിലെത്തുമ്പോഴാണ് .ഷാർജ ഇന്ത്യൻ അസോസിയേഷൻ വ്യത്യസ്തമാവുന്നത്. ജോലി നഷ്ടപ്പെട്ട് യുഎഇയിൽ തുടരുന്നവർക്കും ഫാമിലി വീസയിലും സന്ദർശക വീസയിലും ഇവിടെയെത്തിയവർക്കും ജോലിക്കായുളള വഴികാട്ടിയാവുകയാണ് ഷാർജ ഇന്ത്യൻ അസോസിയേഷൻ. iasjobcell.com എന്ന വെബ്സൈറ്റിലൂടെയും വാട്സാപ് സന്ദേശങ്ങളിലൂടെയുമാണു റിക്രൂട്മെന്റിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കുന്നത്. ഷാർജയിലെ ഇന്ത്യൻ അസോസിയേഷൻ ഓഫിസിൽ നേരിട്ടെത്തി കമ്പനികൾ ഉദ്യോഗാർഥികളുമായി അഭിമുഖം നടത്തും. ഇതുമൂലം ഇടനിലക്കാരോ മറ്റു പ്രശ്നങ്ങളോ ഉണ്ടാകാറില്ലെന്ന് ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസൻ24 നോട് പറഞ്ഞു.

റിക്രൂട്മെന്റ് നടത്താൻ വരുന്ന കമ്പനികളുടെ വിവരങ്ങൾ കൃത്യമായി മനസ്സിലാക്കിയാണ് ജോബ് സെല്ലിൽ പങ്കെടുക്കാൻ അവസരം നൽകുന്നത്. അസോസിയേഷന്റെ ജോബ് സെല്ലിലെ പതിനാലംഗ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here