Advertisement

കർണാടകയിൽ ഗവർണറെ ഉപയോഗിച്ച് ബിജെപി നടത്തിയ അട്ടിമറിക്കെതിരെ രാജ്യ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെ.സി വേണുഗോപാൽ

July 24, 2019
Google News 1 minute Read
kumaraswamy need not to resign says kc venugopal

ഏറ്റവും അധാർമികമായ നടപടികളിലൂടെയാണ് കർണാടകയിൽ ബിജെപി അട്ടിമറി നടത്തിയതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ബിജെപി നേടിയത് നാണം കെട്ട വിജയമാണ്. എല്ലാ കേന്ദ്ര ഏജൻസികളെയും ഗവർണറെയും കൂട്ടുപിടിച്ചാണ് ബിജെപി കർണാടകയിലെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ചത്. ഇതിനെതിരെ കോൺഗ്രസ് പോരാട്ടം തുടരുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

Read Also; കർണാടകയിലെ വിശ്വാസ വോട്ടെടുപ്പ്; അഭിഭാഷകരുടെ സാന്നിധ്യത്തിൽ മാത്രമേ തീർപ്പ് കൽപ്പിക്കാൻ കഴിയുകയുള്ളുവെന്ന് കോടതി

കർണാടകത്തിന് പിന്നാലെ മധ്യപ്രദേശിലും സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമം തുടങ്ങിയിട്ടുണ്ട്. ഇത്തരം നീക്കങ്ങൾക്കെതിരെ കോൺഗ്രസ് രാജ്യ വ്യാപക പ്രതിഷേധം നടത്തുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. കർണാടകയിൽ ഇന്നലെ നടന്ന വിശ്വാസവോട്ടെടുപ്പിൽ കോൺഗ്രസ്-ജെഡിഎസ് സർക്കാർ താഴെ വീണിരുന്നു. 99 പേർ കുമാരസ്വാമി സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ 105 പേരാണ് എതിർത്ത് വോട്ട് ചെയ്തത്.

Read Also; കർണാടകയിൽ കുമാരസ്വാമി സർക്കാർ വീണു

വിമത എംഎൽഎമാരടക്കം 20 പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടതോടെ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രാത്രിയോടെ രാജ്ഭവനിലെത്തി ഗവർണർ വാജുഭായ് വാലയ്ക്ക് രാജിക്കത്ത് കൈമാറുകയും ചെയ്തിരുന്നു. കർണാടകയിൽ ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ വ്യാഴാഴ്ച അധികാരമേൽക്കുമെന്നാണ് വിവരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here