കർണാടകയിൽ കുമാരസ്വാമി സർക്കാർ വീണു

കർണാടകയിൽ കോൺഗ്രസ്-ജനതാദൾ സർക്കാർ നിലംപൊത്തി. സർക്കാർ വീണത് ശബ്ദവോട്ടിൽ. ശബ്ദവോട്ടിലാണ് സർക്കാർ വീണത്. 204 അംഗങ്ങളാണ് സഭയിൽ എത്തിയത്. 105 വോട്ടുകൾക്കെതിരെ 99 വോട്ടുകളാണ് കുമാരസ്വാമി സർക്കാർ നിലംപതിച്ചത്.

2018 മെയ് മാസത്തിലാണ് കോൺഗ്രസ്-ജനതാദൾ സഖ്യംസർക്കാർ രൂപീകരിച്ചത്. തെരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. സ്പീക്കർ ബിഎസ് യെദ്യൂരിയപ്പയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചിരുന്നു. യെദ്യൂരപ്പ അധികാരത്തിലേറുകയും ചെയ്തിരുന്നു. ഇതിനിടെ കോൺഗ്രസ്-ജനതാദൾ സഖ്യം രൂപീകരിക്കുകയും വിശ്വാസ വോട്ടെടുപ്പിന് മുമ്പേ തന്നെ സുപ്രീംകോടതി വരെ നീങ്ങിയ നാടകങ്ങൾക്കൊടുവിൽ യെദ്യൂരപ്പ രാജിവെച്ച് കുമാരസ്വാമി അധികാരത്തിലേറുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top