ഇനി കളി സ്പെയിനിൽ; സ്പാനിഷ് ലീഗിൽ പന്ത് തട്ടുന്ന ആദ്യ ഇന്ത്യക്കാരിയാവാൻ ബ്രിഷ്ടി ഒരുങ്ങുന്നു

സ്പാനിഷ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരിയാവാനൊരുങ്ങി കർണാടക സ്വദേശി ബ്രിഷ്ടി ബഗ്ചി. ലാലിഗ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സ്പാനിഷ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടം സ്വന്തമാക്കിയ ബ്രിഷ്ടിക്ക് അഭിനന്ദങ്ങൾ അറിയിച്ചു കൊണ്ടായിരുന്നു ലാലിഗ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ പോസ്റ്റ്.

ഓഗസ്റ്റ് അഞ്ചിനാണ് ബ്രിഷ്ടി സ്പെയിനിലെത്തുക. അവിടെ സ്പാനിഷ് വിമൻസ് ലീഗിലെ ടോപ്പ് ഡിവിഷനിൽ കളിക്കുന്ന മാഡ്രിഡ് സിഎഫ്എഫ് ക്ലബിൻ്റെ റിസർവ് ടീമിൽ ചേരുന്ന ബ്രിഷ്ടി ആ മാസം 15ന് ആരംഭിക്കുന്ന പ്രീസീസൺ ട്രെയിനിംഗിൽ പങ്കെടുക്കും.

കഴിഞ്ഞ സെപ്തംബറിൽ ബ്രിഷ്ടി ക്ലബിൻ്റെ ട്രയൽസിൽ പങ്കെടുത്ത് ഒരു മാസത്തോളം പരിശീലനം നടത്തിയിരുന്നു. ഈ പരിശീലനത്തിൽ നല്ല പ്രകടനം നടത്തിയതോടെയാണ് ബക്ഷി ടീമിൽ ഉൾപ്പെട്ടത്. ജൂനിയർ, സീനിയർ തലങ്ങളിൽ കർണാകയ്ക്കു വേണ്ടിയാണ് ബ്രിഷ്ടി ഇപ്പോൾ കളിക്കുന്നത്.

25കാരിയായ ബ്രിഷ്ടി റൊണാൾഡീഞ്ഞോയുടെ കടുത്ത ആരാധികയാണ്. റൊണാൾഡീഞ്ഞോയെപ്പോലെ മധ്യ നിര താരമായ ബ്രിഷ്ടി അമേരിക്കയിലെ ഓകലഹോമ സിറ്റി സർവകലാശാല ടീമിൽ കളിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top