Advertisement

മാറ്റിവെച്ച കോട്ടയം ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും

July 25, 2019
Google News 0 minutes Read

ക്വാറം തികയാത്തതിനെ തുടര്‍ന്ന് ഇന്നലെ മാറ്റിവെച്ച കോട്ടയം ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളും സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് നിര്‍ണ്ണായകമാണ്.

സെബാസ്റ്റ്യന്‍ കുളത്തുങ്കലാണ് കേരള കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി എന്ന നിലപാടിലാണ് ജോസ് വിഭാഗം. എന്നാല്‍ അജിത്ത് മുതിരമലയാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെന്നാണ് ജോസഫ് വിഭാഗവും വ്യക്തമാക്കുന്നത്. ഇന്നലെ രാത്രി നടന്ന അനുനയ ചര്‍ച്ചകളിലും തീരുമായില്ലെന്നാണ് സൂചന. കോണ്‍ഗ്രസിന്റെ നിലപാടാണ് ഏവരും ഉറ്റ് നോക്കുന്നത്. ഈ സാഹചര്യം മുതലെടുക്കാന്‍ സിപിഎമ്മും ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇതിനോടകം അംഗങ്ങളെ ഒപ്പം നിര്‍ത്താന്‍ പലവഴികള്‍ ഇരുവിഭാഗവും സ്വീകരിച്ചതായും സൂചനയുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here