രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് മുപ്പത് ദിസവത്തെ പരോള്‍

രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി പരോളിലിറങ്ങി. മകളുടെ വിവാഹ ഒരുക്കങ്ങള്‍ നടത്തുന്നതിനായി 30 ദിവസത്തെ പരോളാണ് നളിനിക്ക് മദ്രാസ് ഹൈക്കോടതി അനുവദിച്ചത്. രണ്ട് ദിവസം മുമ്പ് പുറത്തിറങ്ങേണ്ടതായിരുന്നെങ്കിലും, നടപടിക്രമങ്ങള്‍ വൈകിയതോടെ ഇന്ന് രാവിലെയാണ് നളിനി പരോളിലിറങ്ങിയത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം ജയില്‍ ശിക്ഷ അനുഭവിച്ച തടവുകാരിയായ നളിനിയ്ക്ക് ഇരുപത്തിയേഴ് വര്‍ഷത്തിനിടെ ലഭിക്കുന്ന രണ്ടാമത്തെ പരോളാണിത്. പിതാവിന്റെ മരണാന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് മൂന്നു വര്‍ഷം മുന്‍പ് നളിനിയ്ക്ക് 12 മണിക്കൂര്‍ പരോള്‍ ലഭിച്ചിരുന്നു. നളിനിയുടെ മകള്‍ ഹരിത്ര ലണ്ടനില്‍ ഡോക്ടറാണ്. 28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജീവ് ഗാന്ധി വധക്കേസില്‍ അറസ്റ്റിലായപ്പോള്‍ ഗര്‍ഭിണിയായ നളിനി തടവില്‍ കഴിയുമ്പോഴാണ് ഹരിത്രയെ പ്രസവിച്ചത്. നളിനിയുടെ ഭര്‍ത്താവ് മുരുകനും ിതേ കേസില്‍ ശിക്ഷ അനുഭവിക്കുകയാണ്.
മകളുടെ വിഹാഹാവശ്യത്തിനായി ആറുമാസത്തെ പരോള്‍ ചോദിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ നളിനി ജയില്‍ അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിനു നടപടി ഇല്ലാതായതോടെയാണ് കോടതിയെ സമീപിച്ചത്. മാധ്യമങ്ങളോടോ രാഷ്ട്രീയക്കാരോടൊ സംസാരിക്കരുത്. പൊലീസിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. തുടങ്ങിയഉപാധികളോടെയാണ്. ജസ്റ്റിസ് എംഎം സുന്ദരേശ്, ജസ്റ്റിസ് എംനിര്‍മ്മല്‍ കുമാര്‍ എന്നിവരടങ്ങിയ ബഞ്ച് പരോള്‍ അനുവദിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here