അമ്പലവയലിൽ ദമ്പതികൾക്ക് മർദനമേറ്റ സംഭവം; പൊലീസിന് വീഴ്ച പറ്റിയെന്ന് എഐവൈഎഫ്

വയനാട്ടിലെ അമ്പലവയൽ സംഭവം കൈകാര്യം ചെയ്യുന്നതിലും പൊലീസിന് വീഴ്ചപറ്റിയെന്ന് എഐവൈഎഫ്. പ്രതിയെ സംരക്ഷിക്കാൻ പൊലീസ് ഒത്തുകളിക്കുകയാണെന്നാണ് എഐവൈഎഫ് വയനാട് ജില്ല കമ്മറ്റിയുടെ ആരോപണം.
അമ്പലവയൽ സദാചാര ആക്രമണത്തിൽ പ്രതിയെ സംരക്ഷിക്കാൻ പൊലീസ് ഒത്തുകളിക്കുകയാണെന്നാണ് എഐവൈഎഫ് ജില്ല കമ്മറ്റിയുടെ ആരോപണം. വീഴ്ച വരുത്തിയ പൊലീസുകാർക്കെതിര നടപടി ഉറപ്പാക്കണമെന്നും എഐവൈഎഫ് പറയുന്നു. സംഭവം നടന്ന് അഞ്ച് ദിവസം പൂർത്തിയായിട്ടും പ്രതിയെ ഇതുവരെ പിടികൂടാൻ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല. ഇതിനിടെയാണ് പൊലീസിനെതിരെ വിമർശനവുമായി എഐവൈഎഫ് രംഗത്തെത്തുന്നത്.
സംഭവ ദിവസം പ്രതിയേ നാട്ടുകാർ സ്റ്റേഷനിലെത്തിച്ചെങ്കിലും പിഴ ഈടാക്കി വിട്ടയക്കുകയാണ് അമ്പലവയൽ പൊലീസ് ചെയ്തത്. കേസ് ഒതുക്കിതീർക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന ആരോപണവും നേരത്തെ ഉയർന്നിരുന്നു. േെപാലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ മാർച്ചുൾപ്പെടെയുളള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും എഐവൈഎഫ് ജില്ല കമ്മറ്റി പ്രസ്ഥാവനയിലൂടെ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here