നെടുങ്കണ്ടം കസ്റ്റഡി മരണം; ഉന്നത പൊലീസുദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് കോടതി

നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ ഉന്നത പൊലീസുദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് തൊടുപുഴ ജില്ലാ സെഷൻസ് കോടതി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അറിവോടെയാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതെന്ന് ഒന്നാം പ്രതി സാബുവിന്റെ ആരോപണം അന്വേഷിക്കണം. ഒന്നും നാലും പ്രതികളുടെ ജമ്യാപേക്ഷ തള്ളികൊണ്ട് പുറത്തിറക്കിയ ഉത്തരവിലാണ് കോടതി പരാമർശം. ജാമ്യം തളളി പുറത്തിറക്കിയ കോടതി ഉത്തരവ് ട്വന്റിഫോറിന് ലഭിച്ചു.
എസ്പിയും ഡിവൈഎസ്പിയും പറഞ്ഞിട്ടാണ് രാജ്കുമാറിനെ ചോദ്യം ചെയ്തതും മർദിച്ചതെന്നുമാണ് ഒന്നാം പ്രതി എസ് ഐ സാബു പറഞ്ഞത്. എസ്‌ഐയുടെ ആരോപണം അന്വേഷിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാമെന്നും കോടതി ഉത്തരവിൽ പറയുന്നു. എസ്‌ഐ സാബുവിനും സിപിഒ സജീവ് ആന്റണിക്കും ജാമ്യം നൽകാത്തത് കേസിൽ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കാളിത്തം സംശയിക്കപ്പെടുന്ന സാഹചര്യത്തിലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇരുവരുടേയും ജാമ്യാപേക്ഷ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here