കണ്ണൂരിൽ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്; അഞ്ച് സിപിഎം പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി

കണ്ണൂർ തലശ്ശേരിയിൽ ബിജെപി പ്രവർത്തകൻ കെവി സുരേന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ച് സിപിഐഎം പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി. തലശ്ശേരി ഇല്ലത്തുതാഴെ സ്വദേശികളായ അഖിലേഷ്, ബിജേഷ്, കലേഷ്, പി.കെ ഷൈജേഷ്, കെ.സി വിനീഷ് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.
വിജേഷ്, ഷബിൻ എന്നിവരെ വെറുതെ വിട്ടു. തലശ്ശേരി ജില്ലാ സെഷൻസ് കോടതി ജഡ്ജി പി എൻ വിനോദാണ് വിധി പറഞ്ഞത്. ശിക്ഷ അൽപ്പസമയത്തിനകം പ്രഖ്യാപിക്കും.
Read Also : ജയ്ശ്രീരാം വിളി സഹിക്കുന്നില്ലെങ്കിൽ അടൂർ ഗോപാലകൃഷ്ണനോട് അന്യഗ്രഹങ്ങളിലേക്ക് പോകാൻ ബിജെപി നേതാവ്
2008 മാർച്ച് ഏഴിന് രാത്രിയാണ് സുരേന്ദ്രനെ വീട്ടിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. തലശ്ശേരി മേഖലയിൽ സിപിഐ എം, ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം നിലനിന്ന സമയത്തായിരുന്നു കൊലപാതകം. രണ്ട് ദിവസങ്ങളായി തുടർന്ന സംഘർഷങ്ങളിൽ ഇരു പാർട്ടികളിലുമായി ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here