Advertisement

കോഴിക്കോട് ബസ് അപകടം; 14 പേർക്ക് പരിക്ക്

July 26, 2019
0 minutes Read

കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിൽ സ്വകാര്യ ബസ് മറിഞ്ഞു.പരിക്കേറ്റ 23 പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടേയും പരിക്ക് ഗുരുതരമല്ല.

രാവിലെ പത്ത് മണിയോടെയാണ് തിരുവമ്പാടിയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന എലാൻഡ്ര ബസ് അപകടത്തില്‍പെട്ടത്.  തൊണ്ടയാട് ജങ്ഷനിലെ സിഗ്നനിലയിരുന്നു അപകടം.മഴയും അമിത വേഗതയുമാണ് അപകട കാരണമെന്ന് കോഴിക്കോട് ആർ ടി ഒ എ കെ ശശികുമാർ പറഞ്ഞു.

സമീപത്ത് നിർത്തിയിട്ട ല ടിപ്പറിന് പിറകിലും ബസ് ഇടിച്ചിരുന്നു നാട്ടുകാരുടെയും ഫയർ ഫോഴ്സിന്റെയും പോലീസിന്റെയും സഹായത്തോടെയാണ് ബസിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.

അപകടത്തെ തുടർന്ന് ബൈപ്പാസിൽ മണിക്കൂറുകളോളം ഗതാഗതം
തടസപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top