‘കാനത്തെ മാറ്റു, സിപിഐയെ രക്ഷിക്കൂ’; സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ ആലപ്പുഴയിൽ പോസ്റ്റർ

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ ആലപ്പുഴയിൽ പോസ്റ്റർ. സിപിഐ ജില്ലാകമ്മറ്റി ഓഫീസിന്റെ മതിലിൽ ആണ് പോസ്റ്റർ പതിച്ചത്. ‘കാനത്തെ മാറ്റു, സിപിഐയെ രക്ഷിക്കൂ’ എന്നാണ് പോസ്റ്ററിൽ എഴുതിയത്. എൽദോ എബ്രഹാം എംഎൽഎയ്ക്ക് പിന്തുണയെന്നും പോസ്റ്ററിൽ എഴുതിയിട്ടുണ്ട്‌.

എം.എല്‍.എ എല്‍ദോ എബ്രഹാം ഉള്‍പ്പെടെയുള്ളവര്‍ക്ക് പൊലീസ് മര്‍ദ്ദനമേറ്റത് പ്രതിഷേധത്തിന് പോയത് കൊണ്ടാണെന്ന് കാനം പറഞ്ഞിരുന്നു. ‘എം.എല്‍.എയെ പൊലീസ് വീടുകയറി ആക്രമിച്ചതല്ല. സമരം ചെയ്തിട്ടാണ് അടി കിട്ടിയത്. എനിക്ക് ഇങ്ങനെയേ പ്രതികരിക്കാന്‍ കഴിയൂ’- എന്നായിരുന്നു കാനത്തിന്റെ വാക്കുകൾ.

സംഭവത്തില്‍ കലക്ടറോടു റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും സിപിഐ നേതാക്കളെ തിരിച്ചറിയാന്‍ സാധിച്ചില്ലേയെന്ന് പൊലിസുകാരോടു ചോദിക്കണമെന്നും കാനം മാധ്യമങ്ങളോടു പറഞ്ഞിരുന്നു. എകെജി സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു കാനം ഇന്നലെ പ്രതികരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top