ധോണി ഇതിഹാസമെന്ന് യുവ്‌രാജിന്റെ പിതാവ് യോഗ്‌രാജ്

തുടർച്ചയായ ധോണി വിമർശനങ്ങളിലൂടെ വാർത്തകളിൽ ഇടം നേടിയ ആളാണ് യുവ്‌രാജ് സിംഗിൻ്റെ പിതാവ് യോഗ്‌രാജ് സിംഗ്. ധോണി ഒരു ഇതിഹാസമാണെന്നും താൻ ധോണിയുടെ ആരാധകനാണെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം. യോഗ്‌രാജിൻ്റെ പെട്ടെന്നുണ്ടായ മനം മാറ്റം ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്.
“അദ്ദേഹം രാജ്യത്തെ വർഷങ്ങളായി സേവിക്കുകയാണെന്നതിൽ സംശയമില്ല. അദ്ദേഹം ഒരു ഇതിഹാസമാണ്. സത്യത്തിൽ ഞാൻ അദ്ദേഹത്തിൻ്റെ ആരാധകനാണ്. അദ്ദേഹം ക്രിക്കറ്റ് കളിച്ച രീതി, അദ്ദേഹം ടീമിനെ നയിച്ച രീതി, അദ്ദേഹം തീരുമാനം എടുക്കുന്ന രീതി തുടങ്ങിയവകളൊക്കെ നല്ലതാണ്.”- യോഗ്‌രാജ് പറഞ്ഞു.
പലപ്പോഴും ധോണിക്കെതിരെ ആരോപണഗ്ങൾ ഉയർത്തിയിട്ടുള്ള ആളാണ് യോഗ്‌രാജ് സിംഗ്. ലോകകപ്പ് സെമിയില്‍ ടീമിന് ഏറ്റവും ആവശ്യമുള്ളപ്പോള്‍ പോലും ആക്രമിച്ചു കളിക്കാന്‍ ധോണി ശ്രമിക്കാതിരുന്നതിനെ തുടര്‍ന്നാണ് അനാവശ്യ ഷോട്ടുകള്‍ കളിച്ച് ഹര്‍ദിക് പാണ്ഡ്യക്കും രവീന്ദ്ര ജഡേജയ്ക്കും വിക്കറ്റുകള്‍ നഷ്ടമായതെന്നു യോഗ്‌രാജ് ആരോപിച്ചിരുന്നു. മാത്രമല്ല താനല്ലാതെ മറ്റൊരു ക്യാപ്റ്റന്‍ ഇന്ത്യക്കു വേണ്ടി ലോകകപ്പ് നേടരുതെന്ന സ്വാര്‍ഥതയും ധോണിക്കുണ്ടായിരുന്നതായും യോഗ്‌രാജ് തുറന്നടിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here