മധ്യപ്രദേശിൽ മൂന്ന് കോൺഗ്രസ് നേതാക്കളെ ജനക്കൂട്ടം മർദിച്ചു

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് തെറ്റിദ്ധരിച്ച് മൂന്ന് കോൺഗ്രസ് നേതാക്കളെ ജനക്കൂട്ടം മർദിച്ചു. മധ്യപ്രദേശിലെ നവൽസിങ് ഗ്രാമത്തിലാണ് സംഭവം. ജനക്കൂട്ടം മരക്കഷണങ്ങളും മറ്റുമായി രാത്രി റോഡ് തടയുകയും കോൺഗ്രസ് നേതാക്കളുടെ വാഹനം ആക്രമിക്കുകയുമായിരുന്നു.
ധർമ്മേന്ദ്ര ശുക്ല, ധർമ്മു സിംഗ് ലഞ്ചിവാർ, ലളിത് ഭരസ്‌കർ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. രാത്രി കാറിൽ സഞ്ചരിക്കവെ റോഡിൽ ബാരിക്കേഡുകൾ കണ്ട് നേതാക്കൾ പരിഭ്രമിച്ചു. കൊള്ളക്കാരോ മറ്റോ ആവാമെന്നു കരുതി ഭയന്ന് നേതാക്കൾ വാഹനം തിരിച്ചു. എന്നാൽ ഗ്രാമീണർ ഇവരെ പിന്തുടരുകയും വളഞ്ഞിട്ട് ആക്രമിക്കുകയുമായിരുന്നു. കാറിൽ നിന്നും ഇവരെ പുറത്തെടുത്ത് മർദിച്ചതായും പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ബെതുൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ രാം സ്‌നേഹി മിശ്ര പഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here