ആരുണി മോളുടെ വേർപാടിൽ മനംനൊന്ത് സോഷ്യൽ മീഡിയ; ടിക്ക് ടോക്ക് വീഡിയോകൾ പങ്കുവെച്ച് ആരാധകർ

ടിക്ക് ടോക്കിലൂടെ മലയാളികൾ നെഞ്ചോട് ചോർത്ത ആരുണി മോളുടെ അകാല വിയോഗത്തിൽ തേങ്ങുകയാണ് സോഷ്യൽ മീഡിയ. നിരവധി പേരാണ് ആരുണിയുടെ ടിക്ക് ടോക്കുകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നത്.
ചെറുപ്രായത്തിലെ തന്നെ തന്റെ അഭിനയമികവ് കൊണ്ടും ടൈമിംഗ് കൊണ്ടും ലോകമെമ്പാടുമുള്ള മലയാളികളുടെ മനം കവർന്ന ടിക്ക് ടോക്ക് താരമാണ് ആരുണി.
പനിയെതുടർന്ന് കൊല്ലം കണ്ണനല്ലൂർ ചേരിക്കോണം രമ്യയിൽ ആരുണി എസ് കുറുപ്പ് എന്ന ഒമ്പത് വയസ്സുകാരി മരണമടഞ്ഞത് ഏറെ ഞെട്ടലോടെയാണ് നാം കേട്ടറിഞ്ഞത്. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. തലച്ചോറിന് ബാധിച്ച ഗുരുതര രോഗത്തെ തുടർന്നാണ് മരണം. കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആരുണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം ഭേദമാകാത്തതിനെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
എഴുകോൺ ശ്രീ ശ്രീ അക്കാദമിയിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ആരുണിയുടെ അച്ഛൻ സനോജ് കഴിഞ്ഞ വർഷമാണ് സൗദിയിൽ വാഹനാപകടത്തിൽ മരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here