Advertisement

അമ്പൂരി കൊലപാതകം; ‘യുവതിയെ കൊന്നത് കഴുത്ത് ഞെരിച്ച്’; കുറ്റസമ്മതം നടത്തി അഖിൽ

July 27, 2019
0 minutes Read

അമ്പൂരി കൊലപാതകക്കേസിൽ കുറ്റസമ്മതം നടത്തി മുഖ്യപ്രതി അഖിൽ. രാഖിയെ കൊന്നത് താനാണെന്നും കഴുത്ത് ഞെരിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും അഖിൽ പറഞ്ഞു. സഹോദരൻ രാഹുൽ പറഞ്ഞത് ശരിയാണെന്നും അഖിൽ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം ഡൊമസ്റ്റിക് വിമാനത്താവളത്തിൽ 8.10 ഓടെ വിമാനമിറങ്ങിയ അഖിലിനെ 8.50 ഓടുകൂടി നെയ്യാറ്റിൻകര ഡിവൈഎസ്പി ഓഫീസിലെത്തിച്ചു. 9.10 ഓടുകൂടിയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.

ഇന്ന് രാവിലെയാണ് രാഹുൽ കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങൾ ചോദ്യം ചെയ്യലിനിടെ പൊലീസിനോട് പറയുന്നത്. ഭാര്യാ ഭർത്താക്കൻമാരായി കഴിയുന്നതിനിടെ അഖിലിന്റെ മറ്റൊരു വിവാഹത്തിനുള്ള ശ്രമം രാഖി തടഞ്ഞതാണ് കൊലയ്ക്ക് കാരണമായത്. രാഖിയെ കൊലപ്പെടുത്തിയത് അഖിലും സഹോദരൻ രാഹുലും ചേർന്നെന്നും റിപ്പോർട്ടിലുണ്ട്. രാഹുൽ കഴുത്ത് ഞെരിച്ചു ബോധം കെടുത്തിയശേഷം അഖിൽ കയറുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top