അമ്പൂരി കൊലപാതകം; മുഖ്യപ്രതി കീഴടങ്ങി

അമ്പൂരി കൊലപാതകക്കേസിൽ മുഖ്യപ്രതി കീഴടങ്ങി. മുഖ്യപ്രതി അഖിലാണ് കീഴടങ്ങിയത്. അഖിലിനെ നെയ്യാറ്റിൻകര ഡി.വൈ.എസ്.പി ഓഫീസിലെത്തിച്ചു.

അതേസമയം, അമ്പൂരിയിൽ കൊല്ലപ്പെട്ട രാഖിമോളും പ്രതി അഖിലും വിവാഹിതരായിരുന്നതായി സൂചനയുണ്ട്. യുവതിയുടെ മൃതദേഹത്തിൽ നിന്നും താലി കണ്ടെത്തി. എറണാകുളത്ത് ഒരു ക്ഷേത്രത്തിൽവെച്ച് ഇരുവരും വിവാഹം ചെയ്തതായി പൊലീസ് കണ്ടെത്തി. കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ.

Read Also : അമ്പൂരി കൊലപാതകം; രണ്ടാം പ്രതി രാഹുൽ പൊലീസ് കസ്റ്റഡിയിൽ

ഭാര്യാ ഭർത്താക്കൻമാരായി കഴിയുന്നതിനിടെ അഖിലിന്റെ മറ്റൊരു വിവാഹത്തിനുള്ള ശ്രമം രാഖി തടഞ്ഞതാണ് കൊലയ്ക്ക് കാരണമായത്. രാഖിയെ കൊലപ്പെടുത്തിയത് അഖിലും സഹോദരൻ രാഹുലും ചേർന്നെന്നും റിപ്പോർട്ടിലുണ്ട്. രാഹുൽ കഴുത്ത് ഞെരിച്ചു ബോധം കെടുത്തിയശേഷം അഖിൽ കയറുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.

അതിനിടെ പ്രതി അഖിൽ കാർ കൊണ്ടുപോയിരുന്നതായി കാറുടമ വ്യക്തമാക്കി. ഹ്യുണ്ടായി ഐ 10 കാറാണ് അഖിൽ ഉപയോഗിച്ചത്. 24 ന് മടക്കി കൊണ്ടു വരാമെന്നു പറഞ്ഞെങ്കിലും കാറ് തിരികെ കൊണ്ടു വന്നത് അഖിലിന്റെ സഹോദരൻ രാഹുലെന്നും കാറുടമ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top