യുഡിഎഫ് അധികാരത്തിൽ വന്നാൽ യൂണിവേഴ്‌സിറ്റി കോളേജ് അവിടെ നിന്നും മാറ്റുമെന്ന് കെ മുരളീധരൻ

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് അവിടെ നിന്നും മാറ്റുമെന്ന് കെ മുരളീധരൻ എം പി. യൂണിവേഴ്‌സിറ്റി കോളേജ് അവിടെ നിലനിൽക്കുന്നിടത്തോളം കാലം എസ്എഫ്‌ഐയുടെ തേർവാഴ്ചയുണ്ടാകും. അതുകൊണ്ട് യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഏത് ആളുകൾ തുള്ളിയാലും ശരി ആ കോളേജ് അവിടെ നിന്നും മാറ്റും. അന്ന് സമരം ചെയ്യാൻ ഇപ്പോൾ ഭരിക്കുന്നവർ തയ്യാറെടുക്കണമെന്നും മുരളീധരൻ പറഞ്ഞു.

‘1992ൽ കരുണാകരൻ സർക്കാർ എടുത്ത തീരുമാനം അടുത്ത യുഡിഎഫ് സർക്കാർ നടപ്പാക്കും. യൂണിവേഴ്‌സിറ്റി കോളേജ് ഒന്നുകിൽ ചരിത്ര മ്യൂസിയമാക്കണം. അല്ലെങ്കിൽ പൊതുസ്ഥലമാക്കി മാറ്റണമെന്നും മുരളീധരൻ പറഞ്ഞു.

അതേസമയം, യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷ സംഭവങ്ങളിൽ പ്രതികളായ ഒൻപത് വിദ്യാർത്ഥികൾക്ക് കൂടി സസ്‌പെൻഡ് ചെയ്തു. പ്രതികളെ സംരക്ഷിക്കാൻ കോളേജ് അധികൃതർ ശ്രമിക്കുന്നുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഒൻപത് പേരെ കൂടി സസ്‌പെൻഡ് ചെയ്തത്. നേരത്തേ ആറ് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതോടെ സസ്‌പെൻഷനിലായവരുടെ എണ്ണം പതിനഞ്ചായി.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top