മാമാങ്കത്തിന്റെ സെക്കൻഡ് പോസ്റ്റർ പുറത്ത്; നായികയും തോഴിമാരും സോഷ്യൽ മീഡിയയിൽ വൈറൽ

മമ്മൂട്ടിച്ചിത്രം ‘മാമാങ്ക’ത്തിൻ്റെ സെക്കൻഡ് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ മമ്മൂട്ടിയാണ് ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. നായികയുടെ ലുക്കാണ് സെക്കൻഡ് പോസ്റ്ററിലുള്ളത്.

മാമാങ്കത്തില്‍ നായികയായിട്ടെത്തുന്ന പ്രാചി തെഹ്‌ലൻ ആണ് പോസ്റ്ററിലുള്ളത്. പ്രാചിയ്ക്ക് ചുറ്റും തോഴിമാരും പോസ്റ്ററിലുണ്ട്. നവ മാധ്യമങ്ങളിലൂടെ പോസ്റ്റർ വൈറലാവുകയാണ്.

സിനിമയുടേതായി ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും തരംഗമായിരുന്നു. മമ്മൂട്ടിയും ഉണ്ണി മുകുന്ദനുമായിരുന്നു ആദ്യ പോസ്റ്ററിൽ ഉണ്ടായിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top