സിപിഐ മാർച്ചിനെതിരായ പോലീസ് നടപടി; അന്വേഷണം പൂർത്തിയാക്കട്ടെ എന്ന് ഡി രാജ

സിപിഐ മാർച്ചിനെതിരായ പോലീസ് നടപടിയിൽ അന്വേഷണം പൂർത്തിയാക്കട്ടെ എന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോഴത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേരള നേതൃത്വത്തിന് ശേഷി ഉണ്ടെന്നും രാജ പറഞ്ഞു
അതേസമയം, എറണാകുളം ഡിഐജി ഓഫീസ് മാർച്ചിൽ സിപിഐ നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഒന്നാംപ്രതി ജില്ലാ സെക്രട്ടറി പി.രാജുവും രണ്ടാം പ്രതി എൽദോ എബ്രഹാമുമാണ്.
Read Also : എറണാകുളം ഡിഐജി മാർച്ച്; പി രാജു ഉൾപ്പെടെ സിപിഐ നേതാക്കൾക്കെതിരെ കേസ്
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 333 ആം വകുപ്പ് പ്രകാരമാണ് സിപിഐ നേതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ മർദ്ദിക്കുക, കൈ തല്ലിയൊടിക്കുക എന്നിവയാണ് ഇവർക്കെതിരെയുള്ള പ്രധാന കുറ്റം. പൊതുമുതൽ നശിപ്പിച്ചതിനും ഇവർക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
അതേസമയം, പൊലീസ് എടുത്തിരിക്കുന്ന കേസിൽ ജയിലിൽ പോകാനും തയ്യാറാണെന്ന് പി രാജു പറഞ്ഞു. ജയിലിൽ അകത്ത് കിട്ടക്കണോ, പുറത്തിറങ്ങണോ എന്നത് പാർട്ടി തീരുമാനിക്കുമെന്നും രാജു പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here