എറണാകുളം ഡിഐജി മാർച്ച്; പി രാജു ഉൾപ്പെടെ സിപിഐ നേതാക്കൾക്കെതിരെ കേസ്

എറണാകുളം ഡിഐജി ഓഫീസ് മാർച്ചിൽ സിപിഐ നേതാക്കൾക്കെതിരെ കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഒന്നാംപ്രതി ജില്ലാ സെക്രട്ടറി പി.രാജുവും രണ്ടാം പ്രതി എൽദോ എബ്രഹാമുമാണ്. എഫ്ഐആറിന്റെ പകർപ്പ് 24ന് ലഭിച്ചു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 333 ആം വകുപ്പ് പ്രകാരമാണ് സിപിഐ നേതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ മർദ്ദിക്കുക, കൈ തല്ലിയൊടിക്കുക എന്നിവയാണ് ഇവർക്കെതിരെയുള്ള പ്രധാന കുറ്റം. പൊതുമുതൽ നശിപ്പിച്ചതിനും ഇവർക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
അതേസമയം, പൊലീസ് എടുത്തിരിക്കുന്ന കേസിൽ ജയിലിൽ പോകാനും തയ്യാറാണെന്ന് പി രാജു പറഞ്ഞു. ജയിലിൽ അകത്ത് കിട്ടക്കണോ, പുറത്തിറങ്ങണോ എന്നത് പാർട്ടി തീരുമാനിക്കുമെന്നും രാജു പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here