‘ഒരു നിമിഷം ശ്രദ്ധിക്കൂ’; ഹെൽമറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടി ഒരു ഹ്രസ്വ ചിത്രം; ശ്രദ്ധേയമായി ‘അരികിൽ’

പൊലീസിനെ വെട്ടിക്കാൻ മാത്രം ഹെൽമറ്റ് ധരിക്കുന്നവരുണ്ട്. ഇവർക്ക് മുന്നിലേക്ക് ഇരുചക്രവാഹനം ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി അവതരിപ്പിക്കുകയാണ് ‘അരികിൽ’ എന്ന ഹ്രസ്വ ചിത്രം. റോഡപകടങ്ങൾ ഒഴിവാക്കാൻ ഹെൽമറ്റ് ധരിച്ച് മാത്രം വാഹനം ഓടിക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടുകയാണ് ഈ ഹ്രസ്വ ചിത്രത്തിൽ. മാധ്യമപ്രവർത്തകൻ സജീവ് ഇളമ്പലാണ് ഈ ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്.
ഇരു ചക്രവാഹനം ഓടിക്കുമ്പോൾ അറിഞ്ഞുകൊണ്ട് അവഗണിക്കുന്ന ഹെൽമറ്റ് എങ്ങനെയാണ് ജീവിതത്തെ സ്വാധീനിക്കുന്നതെന്ന് ‘അരികിൽ’ കാണിച്ചു തരുന്നു. ട്രാഫിക് നിയമങ്ങൾ തെറ്റിക്കുന്നതിനേയും ചിത്രം ചോദ്യം ചെയ്യുന്നുണ്ട്. അജിത്ത് തോട്ടയ്ക്കാട്, ഡാനി, സഞ്ചു, അഖിൽ തുടങ്ങിയവരാണ് ചത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്യാമറയും എഡിറ്റിങ്ങും രാഗേഷ് ആർ ജി നിർവഹിച്ചിരിക്കുന്നു. ശബ്ദമിശ്രണവും സംഗീതവും നിർവഹിച്ചിരിക്കുന്നത് പ്രവീൺ ശ്രീനിവാസനാണ്.
https://www.youtube.com/watch?time_continue=12&v=ar_6d0uuGPo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here