ലിവ ഡേറ്റ്സ് ഫെസ്റ്റിവൽ സമാപിച്ചു

യുഎഇയുടെ പൈതൃകവും സാംസ്കാരികതനിമയും വിളിച്ചോതിയ പതിനഞ്ചാമത് ലിവ ഡേറ്റ്സ്
ഫെസ്റ്റിവൽ സമാപിച്ചു. യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യമന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർത്വത്തിലാണ് ഫെസ്റ്റിവെൽ നടന്നത്.

യുഎഇ യുടെ സാംസ്കാരികത്തനിമ വിളിച്ചോതിയ 15 മത് ലിവ ഈന്തപ്പഴമഹോത്സവം സമാപിച്ചു. പത്തു ദിവസങ്ങളായി അബുദാബിയുടെ പടിഞ്ഞാറൻ മേഖലയായ അൽദഫ്രയിലെ ലിവയിലാണ് ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഈന്തപ്പഴ പ്രദര്‍ശനങ്ങളിലൊന്നായ ലിവ ഈന്തപ്പഴോത്സവം നടന്നത്.സ്വദേശി കര്‍ഷകരെയും കൃഷിയെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വര്ഷം തോറും ഈന്തപ്പഴോത്സവം സംഘടിപ്പിക്കുന്നത്. വിവിധ അറബ് രാജ്യങ്ങളിൽ നിന്നും ഒപ്പം യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മുന്തിയ ഇനം ഈന്തപ്പഴങ്ങളായിരുന്നു ഇത്തവണത്തെ ഫെസ്റ്റിവലിലെ മുഖ്യ ആകര്‍ഷണം .

ഈന്തപ്പഴത്തിന്‍റെ വലിപ്പം, നിറം, രുചി, ജനുസ്സ് എന്നിവയുടെ അടിസ്ഥാനമാക്കി മികച്ച കുലകളും തൈകളും അനുബന്ധ ഉല്‍പന്നങ്ങളും ഫെസ്റ്റുവേലിൽ പ്രദർശിപ്പിച്ചു.ഈന്തപ്പഴ പ്രദർശനത്തോടൊപ്പം കര്‍ഷകര്‍ക്കായി വിവിധ മല്‍സരങ്ങളും ഇവിടെ ഒരുക്കിയിരുന്നു. ഈന്തപ്പനയോലകൊണ്ടുണ്ടാക്കിയ പായ, വിശറി, പാത്രങ്ങൾ,ഈന്തപ്പഴം കൊണ്ടുണ്ടാക്കിയ അച്ചാറുകളും ജ്യൂസ്, വിനാഗിരി, ഹൽവ, ജാം തുടങ്ങി നിരവധി ഉല്‍പന്നങ്ങളും മേളയുടെ ഭാഗമായി പ്രദർശിപ്പിച്ചു.

അബുദാബി പോലീസിന്റെ പ്രത്യേക ബോധവത്‌കരണ പരിപാടികളും മേളയോടൊപ്പം നടന്നു.സമാപനത്തോടനുബന്ധിച്ച് മികച്ച കർഷകർക്ക് ക്യാഷ് അവാർഡ് ഉൾപ്പെടെ നിരവധി സമ്മാനങ്ങളും നൽകി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top