കർണാടക സ്പീക്കർ കെ.ആർ രമേഷ്കുമാർ രാജി വെച്ചു

കർണാടക സ്പീക്കർ കെ.ആർ രമേഷ്കുമാർ രാജി വെച്ചു. നിയമസഭയിൽ ഇന്ന് യെദിയൂരപ്പ സർക്കാർ ഭൂരിപക്ഷം തെളിയിച്ചതിന് പിന്നാലെയാണ് സ്പീക്കറുടെ രാജി. മുൻ സർക്കാരിന്റെ കാലത്തുള്ള സ്പീക്കർ രമേഷ് കുമാറിനെതിരെ സഭയിൽ അവിശ്വാസ പ്രമേയം കൊണ്ടു വരാൻ ബിജെപി നീക്കങ്ങൾ നടത്തുന്നതിനിടെയാണ് സ്പീക്കർ രാജി വെച്ചത്.
Bengaluru: #Karnataka legislative assembly speaker KR Ramesh Kumar tenders his resignation from the post. pic.twitter.com/GW2U63pXQ7
— ANI (@ANI) July 29, 2019
Read Also; കർണാടകയിൽ യെദിയൂരപ്പ സർക്കാർ വിശ്വാസവോട്ട് നേടി
കർണാടകയിലെ കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ വീഴ്ത്തുന്നതിൽ നിർണായക പങ്ക് വഹിച്ച 17 വിമത എംഎൽഎമാരെ സ്പീക്കർ രമേഷ് കുമാർ കഴിഞ്ഞ ദിവസം അയോഗ്യരാക്കിയിരുന്നു. നിയമസഭയിൽ ഇന്ന് മുഖ്യമന്ത്രി യെദിയൂരപ്പ വിശ്വാസ വോട്ട് നേടിയതിന് പിന്നാലെ സ്പീക്കറെ മാറ്റുന്നതിനുള്ള നീക്കങ്ങൾ ബിജെപി ആരംഭിച്ചിരുന്നു. ഇന്ന് കർണാടക നിയമസഭയിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ 106 എംഎൽഎമാരാണ് യെദിയൂരപ്പ സർക്കാരിന് പിന്തുണയറിയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here