യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി

യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകൾ തുടങ്ങി.ഇതുസംബന്ധിച്ച ഔദ്യോഗീകമായ നടപടികൾ പൂർത്തിയായതായും ഒകോടോബർ 5ന് തിരഞ്ഞെടുപ്പ് നടക്കുമെന്നും യുഎഇ സർക്കാർ അറിയിച്ചു.
യുഎഇ ഫെഡറൽ നാഷണൽ കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയക്കുള്ള നടപടി ക്രമങ്ങൾ പൂർത്തിയായതായി യു എ ഇ സർക്കാർ അറിയിച്ചു,ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളെയും ഭരണത്തിന്റെ ഭാഗമാക്കുന്നതിനുള്ള നടപടിയുടെ ഭാഗമാണ് ഫെഡറൽ നാഷണൽ കൗൺസിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുന്നത്.തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾ രാജ്യഭരണത്തിൽ പങ്കാളികളാകും.
കൃത്യതയോടെയുള്ള നടപടികൾക്കുശേഷമാണ് യു.എ.ഇ.യുടെ ജനപ്രതിനിധികളെ ഫെഡറൽ നാഷണൽ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കുന്നത്. യു.എ.ഇ. പൗരനും യു എ ഇ യിൽ സ്ഥിരതാമസക്കാരനുമായിരിക്കണം. 1994 ഒക്ടോബർ നാലിന് മുൻപ് ജനിച്ചവരും 25 വയസ്സ് പൂർത്തിയായവരുമായിരിക്കണം. സാമൂഹിക ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാത്ത സ്വഭാവവും കുറ്റകൃത്യങ്ങളിൽപ്പെടാത്ത ആളുമായിരിക്കണം.തുടങ്ങിയ യോഗ്യതകൾ ഉള്ളവർക്ക് മാത്രമേ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കുകയുള്ളു . തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം ഓഗസ്റ്റ് 18 മുതൽ 22 വരെ നടക്കും.സൂഷ്മ പരിശോധനക്ക് ശേഷം അന്തിമ സ്ഥാനാർത്ഥി പട്ടിക സെപ്റ്റംബർ മൂന്നിന് പ്രഖ്യാപിക്കും.തുടർന്ന് ഒകോടോബർ 5ന് തിരഞ്ഞെടുപ്പ് നടക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here