‘ബിജെപി ഭരിക്കുമ്പോൾ പെൺകുട്ടിക്ക് നീതി ലഭിക്കില്ല’; ഉന്നാവോ സംഭവത്തിൽ കടുത്ത പ്രതിഷേധം ഉയർത്തി പ്രിയങ്ക ഗാന്ധി

ഉന്നാവോ ഇര സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടതിൽ രാജ്യവ്യാപക പ്രതിഷേധം ഉയർത്തി പ്രതിപക്ഷ പാർട്ടികൾ. ബിജെപി അധികാരത്തിൽ ഇരിക്കുമ്പോൾ പെൺകുട്ടിയ്ക്ക് നീതി ലഭിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. വാഹന അപകടമാണെന്ന പൊലിസ് വാദം പെൺകുട്ടിയുടെ കുടുംബം തള്ളി. സംഭവത്തിൽ പ്രതിയായ ബിജെപി എംഎൽഎ കുൽദീപ് സെൻഗാറിന് പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചു.

അപകടത്തിൽ ഗുരുതമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയുടേയും അഭിഭാഷകന്റെയും ജീവൻ വെന്റിലേറ്റർ സഹായത്തോടെയാണ് നിലനിർത്തുന്നത്. കാറിൽ ഇടിച്ച ട്രക്കിന്റെ നമ്പർ പ്ലേറ്റ് കറുത്ത മഷിക്കൊണ്ട് മറച്ചതടക്കം ഗൂഡാലോചന നടന്നിട്ടുണ്ടെന്നും അപകടത്തിന് പിന്നിൽ പ്രതിയായ ബിജെപി എംഎൽഎ കുൽദീപ് സെൻഗാറിന് പങ്കുണ്ടെന്നും കുടുംബം ആരോപിച്ചു.

അതേസമയം, വാഹന അപകടമാണിതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെൺകുട്ടി നിരസിച്ചതുകൊണ്ടാണ് കാറിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഇല്ലാതിരുന്നതെന്ന് ഡിജിപി ഒപി സിംഗ് പറഞ്ഞു

പ്രതിഷേധം വ്യാപകമായതോടെ കുടുംബം ആവശ്യപ്പെട്ടാൽ സിബിഐ അന്വേഷണത്തിന് തയ്യാറാണെന്ന് ഉത്തർപ്രദേശ് സർക്കാർ പറഞ്ഞു. സിബിഐ അന്വേഷണം ആ വശ്യപ്പെട്ട പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. അപകടത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളായ രണ്ട് സ്ത്രികൾ സംഭവസ്ഥലത്തു തന്നെ മരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top