ബ്രസീൽ ജയിലിൽ ഏറ്റുമുട്ടൽ; 57 മരണം

ബ്രസീലിലെ അൽതാമിറ ജയിലിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. സംഘർഷത്തിൽ 57 പേർ കൊല്ലപ്പെട്ടു. ഇതിൽ 16 പേരെ തലയറുത്ത നിലയിലാണ് കാണപ്പെട്ടത്.

തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ആക്രമണമുണ്ടായത്. ഗുണ്ടാ സംഘങ്ങളായ കമാൻഡോ ക്ലാസിലെയും റെഡ് കമാൻഡിലെയും അംഗങ്ങളാണ് ജയിലിൽ ഏറ്റുമുട്ടിയത്. കമാൻഡോ ക്ലാസ് സംഘത്തിലെ തടവുകാർ മറ്റുള്ളവരെ പാർപ്പിച്ച സെല്ലിന് തീയിടുകയായിരുന്നു.

ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നും ഇത് സംബന്ധിച്ച് ഇന്റലിജൻസ് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്നും ജയിൽ ഡയറക്ടർ പറഞ്ഞു. ആക്രമികൾ ആദ്യം രണ്ട് തടവുകാരെ തടങ്കലിൽ വെച്ചിരുന്നുവെന്നും ഇവർക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും ജയിൽ അധികൃതർ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top