എറണാകുളം-അങ്കമാലി അതിരൂപത ഭൂമി കേസ്; കർദിനാൾ സമർപ്പിച്ച പുനപ്പരിശോധന ഹർജി പരിഗണിക്കുന്നത് മാറ്റി

ഭൂമിയിടപാടിൽ കേസെടുത്ത കാക്കനാട് മജിസ്ട്രേറ്റ് കോടതി നടപടിക്കെതിരെ കർദിനാൾ സമർപ്പിച്ച പുനപ്പരിശോധന ഹർജി പരിഗണിക്കാൻ മാറ്റി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി. കൂടുതൽ വാദമുണ്ടെന്ന എതിർ ഭാഗത്തിന്റെ ആവശ്യം അംഗീകരിച്ചാണ് നടപടി.
അടുത്ത മാസം 5-ന് കേസ് വീണ്ടും പരിഗണിക്കും. തൃക്കാക്കരയിലെ 60 സെന്റ് ഭൂമി വിൽപന നടത്തിയതിനെതിരെ സഭാംഗമായ ജോഷി വർഗീസ് നൽകിയ ഹർജിയിലാണ് കേസെടുത്തിരുന്നത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മുന്‍ ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോഷി പുതുവ, ഇടനിലക്കാരന്‍ സാജുവര്‍ഗീസ് കുന്നേൽ എന്നിവർക്കെതിരെയാണ് കേസ്.
ഗൂഡാലോചന, പണാപഹരണം, കളവായ പ്രസ്ഥാവന നടത്തി ആധാരം ചെയ്യല്‍ എന്നീ കുറ്റങ്ങൾ പ്രഥമികമായി നിലനിൽക്കുമെന്ന് നീരിക്ഷിച്ചായിരുന്നു ഉത്തരവ്. കേസിൽ കർദിനാൾ നേരത്തെ ഇടക്കാല സ്റ്റേ നേടിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here