എറണാകുളം-അങ്കമാലി അതിരൂപത ഭൂമി കേസ്; കോടതി ഉത്തരവിനെതിരെ കർദിനാൾ സമർപ്പിച്ച റിവിഷൻ ഹർജിയിൽ ഉത്തരവ് ഇന്ന്

court makes km mani petitioner in bar scam case

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി കച്ചവടത്തിൽ കേസെടുത്ത കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ കർദിനാൾ സമർപ്പിച്ച റിവിഷൻ ഹർജിയിൽ ഉത്തരവ് ഇന്ന്. സഭാംഗമായ ജോഷി വർഗീസ് നൽകിയ ഹർജിയിലാണ് കാക്കനാട് മജിസ്‌ട്രേറ്റ് കോടതി കർദിനാൾ അടക്കമുള്ളവർക്കെതിരെ കേസെടുത്തിരുന്നത്.

കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മുൻ ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവ, ഇടനിലക്കാരൻ സാജുവർഗീസ് കുന്നേൽ എന്നിവർക്കെതിരെ ആയിരുന്നു നടപടി.

Read Also : എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രശ്‌നങ്ങളില്‍ നിലപാട് വിശദീകരിച്ച് പുറത്തിറക്കിയ സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചു

തൃക്കാക്കരയിലെ 60 സെന്റ് ഭൂമി വിൽപന നടത്തിയതിലെ ക്രമക്കേട് ആരോപണത്തിലാണ് കേസ്. ഗൂഡാലോചന, പണാപഹരണം, കളവായ പ്രസ്ഥാവന നടത്തി ആധാരം ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ പ്രഥമികമായി കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. കേസിൽ കർദിനാൾ നേരത്തെ ഇടക്കാല സ്റ്റേ നേടിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top