എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രശ്‌നങ്ങളില്‍ നിലപാട് വിശദീകരിച്ച് പുറത്തിറക്കിയ സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചു

എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രശ്‌നങ്ങളില്‍ നിലപാട് വിശദീകരിച്ച് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഇറക്കിയ സര്‍ക്കുലര്‍ ഇന്ന് പള്ളികളില്‍ വായിക്കുകയാണ്. സര്‍ക്കുലര്‍ ബഹിഷ്‌കരിക്കുമെന്ന നിലപാടിലാണ് ഒരു വിഭാഗം വൈദികര്‍. ഭരണച്ചുമതലയില്‍ തിരിച്ചെത്തിയതിന് ശേഷം മാര്‍ ജോര്‍ജ് ആലഞ്ചേരി അതിരൂപതയിലെ പള്ളികളില്‍ വായിക്കാനായി ഇറക്കിയ ആദ്യ ഇടയലേഖനമാണിത്.
എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപോലിസ്ത്ത സ്ഥാനത്തേക്ക് തിരികെ എത്തിയ ശേഷമുള്ള കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇറക്കിയ ആദ്യ ഇടയ ലേഖലന ഏതാനും പള്ളികളില്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ ചില പള്ളികളില്‍ വൈദികര്‍ ഇത് ബഹിഷ്‌കരിച്ചിട്ടുമുണ്ട്. അതിരൂപതയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അനുനയ നീക്കങ്ങളുടെ ഭാഗമായി കര്‍ദ്ദിനാള്‍ സംസാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇടയലേഖനം പുറത്തിറക്കിയത്.
പ്രശ്‌നങ്ങള്‍ക്ക് സിനഡില്‍ പരിഹാരമുണ്ടാകുമെന്ന നിലപാടാണ് കര്‍ദിനാള്‍ സര്‍ക്കുലറില്‍ സ്വീകരിച്ചിട്ടുള്ളത്. അതിരൂപതാ ഭരണം നിര്‍വഹിക്കാന്‍ പുതിയ മെത്രാനെ നിയമിക്കുമെന്ന വാഗ്ദാനവും സര്‍ക്കുലറിലുണ്ട്. എന്നാല്‍ അനുനയ നീക്കങ്ങള്‍ക്ക് വഴങ്ങാന്‍ വൈദികര്‍ ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ സഹായമെത്രാന്മാര്‍ക്കെതിരെയുള്ള നടപടിക്കെതിരെയാണ് വൈദികര്‍ക്കിടയില്‍ വലിയ പ്രതിഷേധമുള്ളത്. ഇതില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും വത്തിക്കാന്‍ നേരിട്ട് ഇടപെട്ടതാണിതെന്നും ഇടയലേഖനത്തില്‍ കര്‍ദ്ദിനാള്‍ വ്യക്തമാക്കുന്നത്. സഹായമെത്രാന്‍ന്മാരെ മാറ്റി നിര്‍ത്താതെ സഭയില്‍ അവര്‍ക്ക് മറ്റേതെങ്കിലും തരത്തിലുള്ള ചുമതല നല്‍കു എന്ന് വ്യക്തമാക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here