യാക്കോബായ – ഓര്‍ത്തഡോക്‌സ് തര്‍ക്കം; മുടവൂര്‍ പള്ളിയില്‍ സംഘര്‍ഷം

മുവാറ്റുപുഴ മുടവൂര്‍ പള്ളിയില്‍ യാക്കോബായ – ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം. പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ശ്രമിച്ചതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. ജില്ലാ കളക്ടര്‍ ചര്‍ച്ച നടത്തിയതോടെ ഓര്‍ത്തഡോക്‌സ് വിഭാഗം പ്രതിഷേധ സമരം അവസാനിപ്പിച്ച് പിന്‍വാങ്ങി.
മൂവാറ്റുപുഴ മുടവൂര്‍ സെന്റ് ജോര്‍ജ് പള്ളി നിലവില്‍ യാക്കോബായ സഭയുടെ നിയന്ത്രണത്തിലാണ്. പള്ളിയിലെ അംഗങ്ങളില്‍ യാക്കോബായ പക്ഷത്തിനാണ് ഭൂരിപക്ഷം. എന്നാല്‍ സഭാതര്‍ക്കത്തിലെ സുപ്രീം കോടതി മുടവൂര്‍ പള്ളിക്കും ബാധകമാണ്. ഇതോടെയാണ് പള്ളിയുടെ നിയന്ത്രണമേറ്റെടുക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ശ്രമം ആരംഭിച്ചത്. പള്ളിയില്‍ പ്രവേശിക്കാനെത്തിയ ഓര്‍ത്തഡോക്‌സ് പക്ഷത്തെ യാക്കോബായ വിഭാഗം വിശ്വാസികള്‍ തടഞ്ഞു.
കോടതി വിധി നടപ്പാക്കണമെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആവശ്യം.
എന്നാല്‍ പള്ളി വിട്ടു കൊടുക്കില്ലെന്നും സമീപത്ത് ഓര്‍ത്തഡോക്‌സ് വിഭാഗം വേറെ പള്ളി സ്ഥാപിച്ച് ആരാധന നടത്തുന്നുണ്ടെന്നു മാണ് എതിര്‍ ഭാഗത്തിന്റെ നിലപാട്. രണ്ടാഴ്ചയ്ക്കകം പള്ളിയില്‍ പ്രവേശിക്കാന്‍ ക്രമികരണം ഒരുക്കാമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കിയെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം അറിയിച്ചു. ഉറപ്പ് പാലിച്ചില്ലെങ്കില്‍ വീണ്ടും സമരം നടത്താനാണ് തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here