യുഡിഎഫ് ഏകോപന സമിതി യോഗം തുടങ്ങി; പി.ജെ ജോസഫ് പങ്കെടുക്കുന്നില്ല

യുഡിഎഫ് ഏകോപന സമിതി യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. കേരള കോൺഗ്രസ് എമ്മിൽ നിന്നും പി.ജെ ജോസഫും സി.എഫ് തോമസും പങ്കെടുക്കുന്നില്ല. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അതൃപ്തിയെ തുടർന്നാണ് പി.ജെ ജോസഫ് വിട്ടു നിൽക്കുന്നതെന്നാണ് സൂചന.

Read Also; കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ജോസ് കെ മാണിയുടെ ഭീഷണിക്ക് വഴങ്ങിയാണ് തീരുമാനമെടുത്തതെന്ന് പിജെ ജോസഫ്

പ്രസിഡന്റ് സ്ഥാനം ജോസ് കെ മാണി വിഭാഗത്തിന് നൽകിക്കൊണ്ടുള്ള യുഡിഎഫിന്റെ ഒത്തുതീർപ്പ് വ്യവസ്ഥയിൽ ജോസഫ് നേരത്തെ തന്നെ പ്രതിഷേധമറിയിച്ചിരുന്നു.എന്നാൽ വ്യക്തിപരമായ അസൗകര്യങ്ങൾ കാരണം യോഗത്തിൽ പങ്കെടുക്കുന്നില്ലെന്നാണ് പി.ജെ ജോസഫും സി.എഫ് തോമസും അറിയിച്ചിരിക്കുന്നത്.

Read Also; കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം; ആദ്യ എട്ട് മാസം ജോസ് കെ മാണി വിഭാഗത്തിന്; അവസാന ആറ് മാസം ജോസഫ് വിഭാഗത്തിന്

കേരള കോൺഗ്രസിൽ നിന്ന് ജോസഫ് വിഭാഗം നേതാക്കളായ മോൻസ് ജോസഫ്, ജോയ് എബ്രഹാം എന്നിവർക്ക് പുറമേ ജോസ് കെ മാണി വിഭാഗത്തിലെ റോഷി അഗസ്റ്റിനും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കെ.എം മാണിയുടെ ഒഴിവിലാണ് റോഷി അഗസ്റ്റിൻ പങ്കെടുക്കുന്നതെന്നാണ് സൂചന. എന്നാൽ റോഷി അഗസ്റ്റിനെ യോഗത്തിലേക്ക് വിളിച്ചതിലും പി.ജെ ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. ഇക്കാര്യം ജോസഫ് വിഭാഗം നേതാക്കൾ യോഗത്തിൽ ഉന്നയിച്ചേക്കുമെന്നാണ് വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top