കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ജോസ് കെ മാണിയുടെ ഭീഷണിക്ക് വഴങ്ങിയാണ് തീരുമാനമെടുത്തതെന്ന് പിജെ ജോസഫ്

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ യുഡിഎഫ് നിലപാടിനെതിരെ രൂക്ഷ വിമര്‍ഷനവുമായി പി.ജെ ജോസഫ്. യുഡിഎഫില്‍ നിന്ന് നീതിനിഷേധമുണ്ടായെന്നും, ജോസ് കെ മാണിയുടെ ഭീഷണിക്ക് വഴങ്ങിയാണ് തീരുമാനമെന്നും പി.ജെ ജോസഫ് കുറ്റപ്പെടുത്തി. രാവിലെ നടന്ന തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി വിഭാഗത്തിലെ സെബാസ്റ്റിയന്‍ കുളത്തുങ്കലിനെയാണ് പ്രസിഡന്റ് പദവിയിലേക്ക് തെരഞ്ഞെടുത്തത്.
പാര്‍ട്ടിയിലെ അധികാര തര്‍ക്കങ്ങള്‍ തുടരവെയാണ് കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഇരുവിഭാഗങ്ങളും തമ്മില്‍ കൊമ്പുകോര്‍ത്തത്. കെ.എം മാണി ജീവിച്ചിരിക്കുമ്പോള്‍ തന്നെയുള്ള ധാരണ പ്രകാരം ഇത്തവണ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവി ജോസഫ് വിഭാഗത്തിന് അവകാശപ്പെട്ടതായിരുന്നു എന്നാണ് പി.ജെ ജോസ് പറയുന്നത്. എന്നാല്‍ അര്‍ഹതയില്ലാത്ത സ്ഥാനത്തിന് വേണ്ടി ജോസ് കെ മാണി പിടിമുറുക്കിയപ്പോള്‍ യുഡിഎഫ് നേതൃത്വം അതിന് വഴങ്ങുകയായിരുന്നു. മുന്നണി വിടുമെന്ന ജോസ് കെ മാണിയുടെ ഭീഷണിക്ക് മുന്നില്‍ യുഡിഎഫ് കീഴടങ്ങിയെന്ന് ജോസഫ് ആരോപിച്ചു.
പാര്‍ട്ടിയില്‍ പാലാ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടെ അടിയൊഴുക്കുകള്‍ ഉണ്ടാകുന്നുണ്ടെന്നും, ആര്‍ക്കാണ് ശക്തിയെന്ന് വൈകാതെ ബോധ്യപ്പെടുമെന്നും പി.ജെ ജോസഫ് കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. എന്നാല്‍ ജോസഫിന്റെ ആരോപണങ്ങളെ തള്ളി ജോസ് കെ മാണി രംഗത്തെത്തി. മുന്നണി വിടേണ്ട സാഹചര്യമില്ലെന്നും, ഭീഷണി മുഴക്കിയെന്നത് ആരോരപണം മാത്രമാണെന്നും ജോസ് കെ മാണി പറഞ്ഞു.
അതേസമയം രാവിലെ നടന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി പക്ഷത്തെ സെബാസ്റ്റ്യന്‍ കുളത്തുങ്കലാണ് തെരഞ്ഞെടുക്കപ്പെ്ടത്. ഇന്നലെ രാത്രിയില്‍യുഡിഎഫ് സംസ്ഥാന നേതൃത്വം ഇടപെട്ട് നടത്തിയ ചര്‍ച്ചയിലാണ് ശേഷിക്കുന്ന കാലയളവ് ഇരു പക്ഷവും വീതിച്ചെടുക്കാന്‍ ധാരണയായത്. എട്ട് മാസത്തിന് ശേഷം ജോസഫ് വിഭാഗത്തിലെ അജിത്ത് മുതിരമലയ്ക്ക് പ്രസിഡന്റ് പദവി വിട്ടു നല്‍കാമെന്നാണ് യുഡിഎഫ് തീരുമാനം. എന്നാല്‍ ഇതിനെതിരെ പി.ജെ ജോസഫ് പരസ്യമായി രംഗത്തെത്തിയത് കലുഷിതമായ കേരള കോണ്‍ഗ്രസ് രാഷ്ടീയത്തിനൊപ്പം, യുഡിഎഫ് ജോസഫ് ബന്ധത്തിലും വിള്ളലുണ്ടാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here